മേലാറ്റൂര്‍: തെരുവുനായ്ക്കളില്‍ വൈറസ് രോഗം പടരുന്നതായി ആശങ്ക. കഴിഞ്ഞ ദിവസം പട്ടിക്കാട് പള്ളിക്കുത്ത് പ്രദേശത്ത് കരുവം പാറയിലാണ് തെരുവുനായയില്‍ കനയ് ഡിസ്റ്റംമ്ബര് എന്ന വൈറസ് രോഗം കണ്ടെത്തിയത്.
അരക്ക് താഴേ തളര്‍ന്ന നിലയില്‍ കണ്ട തെരുവുനായയെ ചികിത്സക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് രോഗമുള്ളതായി കണ്ടത്. തലച്ചോറിനെയാണ് ഇത് ബാധിക്കുന്നത്.
അപസ്മാരം പോലെ വിറയലും മറ്റുമാണ് ലക്ഷണങ്ങള്‍. എന്നാല്‍ ഇത് നായ്ക്കളില്‍ സാധാര കണ്ടുവരാറുള്ള രോഗമാണെന്നും മനുഷ്യര്‍ക്കൊ മറ്റു ജീവജാലങ്ങള്‍ക്കോ പകരാന്‍ സാധ്യതയില്ലെന്നും വെറ്റിറിനറി ഡോക്ടര്‍ പറഞ്ഞു.
നാട്ടൊരുമ പൗരാവകാശ സമിതി പ്രസിഡന്റ് സി.എന്‍. മുസ്തഫ പളളിക്കുത്ത് ലയണ്‍സ് ക്ലമ്ബ് ഭാരവാഹികളായ കെ.വി. മോഹന്‍ദാസ്, റിന്‍ഷാദ് തോണിക്കര എന്നിവര്‍ ചേര്‍ന്നാണ് നായക്ക് പരിചരണം നല്‍കിയത്.

