സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നത് കോടതിയലക്ഷ്യം; ജേക്കബ് തോമസിന് വീണ്ടും വിമര്‍ശനം

കൊച്ചി : പാറ്റൂര്‍ ഭൂമിക്കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം കോടതിയെ നേരിട്ടോ, സത്യാവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച്‌ സോഷ്യല്‍മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി അറിയിച്ചു.

പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്ക് വഴി വ്യക്തമാക്കിയിരുന്നു. പാറ്റൂര്‍ കേസില്‍ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് അഞ്ചാം പാഠം: സത്യത്തിന്‍റെ കണക്ക് എന്ന പേരില്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൈപ്പിട്ട് മൂടിയ സത്യം 30 സെന്‍റ്, പൈപ്പിന് മുകളില്‍ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പു വില 900 ലക്ഷം, സത്യസന്ധര്‍ 5, സത്യത്തിന് മുഖം സീവേജ് പൈപ്പു പോലെ!- ഇങ്ങനെയായിരുന്നു ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത്

 

സംഭവത്തില്‍ ജേക്കബ് തോമസ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് വിശദീകരണം നല്‍കിയിരുന്നില്ല. കേസ് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

.

prp

Related posts

Leave a Reply

*