കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം: കേരള തീരത്ത് ശക്ത്മായ തിരമാലകള്‍ക്ക് സാധ്യത. ഏപ്രില്‍ 21നും 22നും കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ഞാറാഴ്ച്ച രാവിലെ വരെ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് സമുദ്രശാസ്ത്ര പഠനവിഭാഗത്തിന്‍റെ മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. കേരളാത്തീരത്ത് 2.5 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

1. വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്തു ശക്തിപ്രാപിക്കുവാനും അത് ആഞ്ഞടിക്കാനും സാധ്യതയുണ്ട്.
2. തീരത്തു ഈ പ്രതിഭാസം കുടഒതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.
3. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമമ്ബാള്‍ അവ തമ്മില്‍ നിശ്ചിത അകലം പാലിക്കേണ്ടതാണ്.
4. വിനോദ സഞ്ചാരികള്‍ കടല്‍ കാണാന്‍ പോകരുതെന്ന് നിര്‍ദേശം ഉണ്ട്.
5. ബോട്ടുകള്‍ തീരത്തുനിന്ന് കടലിലേക്കും കടലില്‍ നിന്ന തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക.
6. ആഴക്കടലില്‍ ഈ പ്രതിഭാസത്തിശന്റ ശക്തി വളരെ കുറവായിരിക്കും.

prp

Related posts

Leave a Reply

*