യുവതതാരങ്ങള്‍ അണിനിരക്കുന്ന ‘നാം’ ചിത്രത്തിന്‍റെ കിടിലന്‍ ട്രൈലര്‍ പുറത്ത്

ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന നാം ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ശബരീഷ് തന്നെയാണ്.

ക്യാംപസ് പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ യുവതാരങ്ങള്‍ അണിനിരക്കുന്നു. ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്ബി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് താരങ്ങള്‍.

ഇവരെ കൂടാതെ ഗൗതം വാസുദേവ മേനോന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.

Related posts

Leave a Reply

*