യുവതതാരങ്ങള്‍ അണിനിരക്കുന്ന ‘നാം’ ചിത്രത്തിന്‍റെ കിടിലന്‍ ട്രൈലര്‍ പുറത്ത്

ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന നാം ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും ശബരീഷ് തന്നെയാണ്. ക്യാംപസ് പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ യുവതാരങ്ങള്‍ അണിനിരക്കുന്നു. ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്ബി ആന്റണി, അഭിഷേക്, മറീന […]

ശബരീഷ് വര്‍മ്മയും ഗായത്രി സുരേഷും ഒന്നിക്കുന്ന ‘നാമി’ലെ വീഡിയോ ഗാനം പുറത്തെത്തി

ശബരീഷ് വര്‍മ്മയും ഗായത്രി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നാം. ചിത്രത്തിലെ ”നാം…” എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. ഹരിചരന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോഷി തോമസ് പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.