ബന്ധങ്ങളിലെ അരക്ഷിതത്വവും മറികടക്കാനുള്ള പോംവഴിയും

അസൂയയും അരക്ഷിതാബോധവും പ്രണയവുമായി ചേര്‍ത്തുവായിക്കപെടേണ്ടതല്ല. ഇത്തരം ദൂഷ്യ ചിന്തകള്‍ നിലനില്‍ക്കുന്നിടത്ത് സന്തോഷകരമായ പ്രണയം സാധ്യമല്ല.അരക്ഷിതാബോധത്തിന്‍റെയും അസൂയയുടേയും മൂലകാരണങ്ങള്‍ സമാനമാകാറാണ് പതിവ്. എളുപ്പത്തില്‍ ഇവക്ക് പ്രണയബന്ധത്തിലേക്ക് ഊഴ്ന്നിറങ്ങാനാകില്ലെങ്കിലും, കോപം, ഉത്കണ്ഠ, വിഷാദം എന്നിവ ഇതിനോടൊപ്പം ഉണ്ടാകുന്നതിനാല്‍ സ്ഥിതി വഷളാവുകയും ചെയ്യുന്നു.

ഈ വികാരങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നും, അവയെ ആരോഗ്യകരമായി മറികടന്ന് എങ്ങനെ പ്രണയബന്ധം ആസ്വദിക്കാമെന്നുമാണ് വിശദീകരിക്കുന്നത്.

ഒരു പ്രായത്തില്‍ തന്‍റെ സ്ഥാനം നഷ്ടപെടുമോ എന്നും മറ്റൊരാളാല്‍ അത് കവര്‍ന്നെടുക്കപെടുമോ എന്ന തോന്നലില്‍ നിന്നാണ് അരക്ഷിതബോധം ഉടലെടുക്കുന്നത്. ഉദാഹരണത്തിനു, നിങ്ങളുടെ പങ്കാളിക്കു ജോലിയിടത്ത് സ്ഥാനകയറ്റം ലഭിക്കുകയും, കൂടുതല്‍ ശമ്പളം ലഭിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നമ്മില്‍ അപകര്‍ഷതാബോധം ഉണ്ടാവുകയും, അവര്‍ നാം പറയുന്നത് മാനിക്കാതിരിക്കുമോ എന്ന ഭയം ജനിക്കുകയും ചെയ്യും. ഇവ തന്നെയാണ് അരക്ഷിതാബോധവും.

എന്ത് കൊണ്ടാണ് ഇത്തരം ചിന്തകള്‍ ഉണ്ടാകുന്നത്, പൊതുവെ കാണാറുള്ള കാരണങ്ങള്‍ പരിശോധിക്കാം.

 

 അനാവശ്യമായ ഭയം: അടിസ്ഥാന രഹിതമായ ഭയത്താലും, ഊഹാപോഹങ്ങള്‍ പേറുന്നതിനാലും ചിലര്‍ പ്രണയത്തില്‍ അരക്ഷിതത്വം അനുഭവിക്കുന്നു. ഉദാഹരണമായി, തന്റെ ഭാര്യ ജോലി ആവശ്യത്തിനായി പുറത്ത് പോകുന്‌പോള്‍ താനറിയാതെ അവള്‍ മറ്റാരെയോ കാണുന്നുണ്ടെന്ന ഭയം ചിലരിലുണ്ടാകും.

തന്റെ പങ്കാളി ഫോണ്‍കോളുകള്‍ സ്വീകരിതിരിക്കുമ്പോള്‍ അവര്‍ തന്‍റെ പുതിയ പങ്കാളിയുടെ ഒപ്പമാണെന്ന ചിന്ത ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ചിലപ്പോള്‍ യാത്രയിലോ, വാഹനമോടിക്കുകയോ ആകും.

പൂര്‍ണത ആഗ്രഹിക്കല്‍ : പൂര്‍ണതയുള്ള പ്രണയമാണ് നാം സ്വപ്നം കാണുന്നത്. അസാധാരണമായ ചെറിയ സ്വരചേര്‍ച്ചകള്‍ പോലും നമ്മെ സ്വാധീനിക്കാനിടയുണ്ട്. നിങ്ങള്‍ പൂര്‍ണത ആഗ്രഹിക്കുകയും അത് ലഭിക്കാതെ പോവുകയും ഉണ്ടാവുന്ന സാഹചര്യത്തില്‍ അരക്ഷിതാബോധവും ഉണ്ടാകുന്നു. അതിനാല്‍ തന്റെ പങ്കാളിയുടെ പെരുമാറ്റത്തെക്കാളതികം സ്വന്തം മാനസിക ചിന്തകളാണ് ഇത്തരം ബോധങ്ങള്‍ ഉണ്ടാകുന്നത്.

പങ്കാളി ഈ പ്രശ്‌നങ്ങളാല്‍ വിഷമിക്കുന്നു എന്നെങ്ങനെ മനസിലാക്കാം

അരക്ഷിതാബോധത്തിന്‍റെ ലക്ഷണങ്ങള്‍

സ്വാഭാവികമായും പ്രകടമായ ലക്ഷണങ്ങളാണെങ്കിലും തിരിച്ചറിയുവാന്‍ പ്രയാസമായിരിക്കും. ലക്ഷണങ്ങള്‍ എന്താണെന്നും അവ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്നും പരിശോധിക്കാം.

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുക. പങ്കാളി അറിയാതെ അവരുടെ മെസേജ്, ഫോണ്‍കാള്‍, ഇന്‍റര്‍നെറ്റ് ഉപയോഗം, വാട്സാപ്പ് എന്നിവ പരിശോധിക്കല്‍. പങ്കാളി പുറത്തേക്ക് പോകുന്ന സാഹചര്യങ്ങളില്‍ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കല്‍, നാം അടുത്തില്ലാത്ത സാഹചര്യത്തില്‍ പങ്കാളിയോടുള്ള വിശ്വാസകുറവ്.

നമ്മുടെ ജീവിതം പങ്കാളിയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ജോലി, സൗഹൃദം, ഔട്ടിംഗ് എല്ലാം പങ്കാളിയോടൊപ്പം മാത്രമാകും. മറ്റ് കാര്യങ്ങള്‍ പങ്കാളിയോടൊപ്പം സംയം ചിലവഴിക്കുന്നതിനായി നീക്കിവക്കപെടും.ഇത് പിന്നീട് പങ്കാളിയുടെ അസാനിധ്യത്തില്‍ കൂടുതല്‍ ഉത്കണ്ഠ പെടാനും നിരാശപെടാനും മാത്രമേ ഉപകരിക്കു.

പങ്കാളിയുടെ പൂര്‍വ്വ പ്രണയത്തെ പ്രണയത്തിന്റെ അരക്ഷിതബോധത്തില്‍ നിന്നാണ് ഉണ്ടാകുകുറിച്ചു നിരന്തരം ചോദ്യം ചെയ്യുന്നതും സാധാരണയായി കാണാറുണ്ട്. അത് തന്റെന്നത്. പ്രണയത്തിലേക്ക് കടക്കും മുന്നെ സ്വന്തം വ്യക്തിത്വത്തിലുള്ള വിശ്വാസം പ്രധാനമാണ്

ബന്ധങ്ങളില്‍ തോന്നുന്ന ഈ അരക്ഷിതത്വം ഒരര്‍ത്ഥത്തില്‍ ആത്മപീഢനമാണ്. അതിനാല്‍ കഴിയാവുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും ഇവ പരിഹരിക്കപെടേണ്ടതുണ്ട്. അരക്ഷിതത്വം വിശ്വാസകുറവ്, സംശയം, വാഗ്വാദം, അടുപ്പകുറവ്, തുടങ്ങിയവ ഉണ്ടാകുവാനുള്ള മൂല കാരണമാണ്. അവയെ മുളയിലെ നുള്ളുകയാണ് ഏക മാര്‍ഗം. അതിനായുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

നമ്മളില്‍ ചില കഴിവുകളുടെ അഭാവം തോന്നുന്നിടത്താണ് അരക്ഷിതത്വം ഉണ്ടാകുന്നത്. ഒരു ബന്ധം സുരക്ഷിതമാകുന്നത് സ്വയം തിരിച്ചറിയുകയും , സന്തോഷകരമായ ബന്ധത്തിനനു നമ്മളാല്‍ കഴിയുന്നത് നല്‍കുകയും ചെയ്യുന്നിടത്താണ്. ക്ഷമാശീലത്തോടെയും, ശുഭാപ്തിവിശ്വാസത്തോടെയും, ഉന്മേഷത്തോടെയും ആയിരിക്കണം പ്രണയത്തെ സമീപിക്കേണ്ടത്. ഇ സമൂപനം പങ്കാളിക്കു നാം ഏറെ പ്രിയപ്പെട്ടതായി അനുഭവപെടാന്‍ കാരണമാകും. നമ്മളാല്‍ എന്ത് സാധിക്കില്ല എന്നല്ല, മറിച്ച്‌ എന്ത് സാധിക്കും എന്നാണ് ചിന്തിക്കേണ്ടത്.

പങ്കാളിയെ വിശ്വസിക്കുക എന്നതാണ് അടുത്ത പടി എന്നാല്‍ അതിലുപരി തന്നില്‍ തന്നെയുള്ള വിശ്വാസമാണ് പ്രധാനം.പങ്കാളി എന്ത് ചെയ്യുന്നു, എന്ത് വിശ്വസിക്കുന്നു എന്നതില്‍ കവിഞ്, നമ്മുടെ മനസിനെ കേള്‍ക്കുകയും, അതിനോട് സംസാരിക്കുകയും, അതിലൂടെ ജീവിക്കുകയും ചെയ്യണം. അപ്പോഴാണ് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുന്നത്.

ഇരു പങ്കാളികളും സ്വകന്ത്രരാകുമ്ബോളാണ് പ്രണയം കൂടുതല്‍ സുകക്ഷിതമാകുന്നത്. അതിനര്‍ത്ഥം പങ്കാളിക്കുമേല്‍ യാതൊരുവിധ ബന്ധവുമില്ലെന്നല്ല മറിച്ച്‌ സ്വന്തം തീരുമാനങ്ങള്‍ സ്വന്തമായി കൈകൊള്ളുകയും അവര്‍ക്കതിനു അവസരം നല്‍കുകയുമാണ് വേണ്ടത്. സ്വതന്ത്രമായി ജീവിക്കുന്നത് ഏറ്റവും ആകര്‍ഷകമായ വിഷയം കൂടെയാണ്.

സ്വന്തം വ്യക്തിത്തില്‍ വിശ്വാസമില്ലാത്ത ഒരാള്‍ക്ക് തന്റെ പങ്കാളിയുടെ സാമീപ്യം അത്യവശ്യമായി വരാനിടയാകും. നമ്മളെല്ലാ കാര്യങ്ങളിലും അഭിപ്രായം തേടുന്നത്, അവരില്‍ കൂടുതല്‍ ഭാരം ഏല്‍പിക്കുയും, അത് ബന്ധത്തെ തകര്‍ക്കുകയും ചെയ്യും. ഇവ മറികടക്കുന്നതിനായി.

1. നാം സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കുന്നതില്‍ നിന്ന് മാറി, സ്വന്തം വ്യക്തിത്വത്തെ ഇഷ്ടപെടാന്‍ ശ്രമിക്കണം

2. ഞാന്‍ സുന്ദരനല്ല, എനിക്ക് സാധിക്കില്ല എന്ന് തുടങ്ങിയ ദുഷിച്ച ചിന്തകള്‍ ഒഴിവാക്കുക

3. നമ്മിലെ ഗുണങ്ങളെ കുറിച്ചു കൂടുതല്‍ ചിന്തിക്കാനും, അവയില്‍ അഭിമാനിക്കാനും സാധിക്കണം. സ്വയം അഭിമാനമുള്ള വ്യക്തിയോട് പങ്കാളി സ്വാഭാവികമായും കൂടുതല്‍ അടുക്കും.

സന്തോഷകരമായ ജീവിതത്തിനു ഇരുവരും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണതയുള്ളവരാകണം എന്നില്ല. എല്ലാവരും ഓരോ രീതിയില്‍ അപൂര്‍ണരാണ്.

പരസ്പര സമ്മതത്തോടെ ചില തീരുമാനങ്ങള്‍ പങ്കാളികള്‍ കൈകൊള്ളുന്നത് നല്ലതാണ്. ഉദാഹരണത്തിനു, വീട്ടിലോട്ട് വേഗം തിരിച്ചെത്തുക, പരസ്പരം അറിയിക്കാതെ രാത്രി ഒരുപാട് വൈകുക, ജോലി വിവരങ്ങള്‍ പങ്ക് വക്കുക. ഇത്തരം തീരുമാനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ട്.

പ്രണയത്തിലാവുകയെന്നാല്‍ എല്ലാ നേരത്തും ഒരുമിച്ച്‌ ഉണ്ടാകണം എന്ന ചിന്തയല്ല മറിച്ച്‌ പങ്കാളിക്ക് അവരുടെ ജീവിതം ജീവിക്കാന്‍ തുല്യ സാഹചര്യം ഒരുക്കുക എന്നത് കൂടെയാണ്. അതില്ലാത്ത പക്ഷം , പങ്കാളിയോടോപ്പം മാത്രമുള്ള ജീവിതം സ്വരചേര്‍ച്ചകള്‍ നിറഞതും , വേഗത്തില്‍ അവസാനിക്കാന്‍ സാധ്യതയുള്ളതുമാണ്.

prp

Related posts

Leave a Reply

*