‘ഹര്‍ ഘര്‍ തിരംഗ‍ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം’; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍‍

കൊച്ചി : സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വന്തം വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍ . ഹര്‍ ഘര്‍ തിരംഗ യുടെ ഭാഗമായി കൊച്ചി എളമക്കരയിലെ വസതിയിലാണ് താരം ദേശീയ പതാക ഉയര്‍ത്തിയത്.

‘ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം രാജ്യമെമ്ബാടും ആരംഭിച്ച്‌ കഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയില്‍ താനും പതാക ഉയര്‍ത്തികൊണ്ട് പങ്കു ചേരുകയാണ്. ഹര്‍ ഘര്‍ തിരംഗ എന്ന പ്രധാന മന്ത്രിയുടെ പദ്ധതി എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തി കൊണ്ട് ഒരു ആഹ്വാനമായി ഏറ്റെടുക്കണം.

നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും എല്ലാം ഈ മഹോത്സത്തിന് സാധിക്കട്ടെ ‘ എന്നും പതാക ഉയര്‍ത്തിയ ശേഷം അതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

prp

Leave a Reply

*