‘ദേശീയ പതാക ഉയര്‍ത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കണം’; വിവാദ നിര്‍ദേശം

‘ദേശീയ പതാക ഉയര്‍ത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കണം’; വിവാദ നിര്‍ദേശം

ന്യൂഡല്‍ഹി; ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിര്‍ദേശം.

ദേശീയ പതാക ഉയര്‍ത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കുമെന്നും ഭട്ട് പറഞ്ഞു. ദേശീയ പതാക ഉയര്‍ത്താത്ത വീടുകളെ നമുക്ക് വിശ്വസിക്കാനാവില്ല. അത്തരം വീടുകളുടെ ചിത്രങ്ങള്‍ എനിക്കു വേണം. അത്തരം വീടുകളേയും കുടുംബങ്ങളേയും സമൂഹം കാണേണ്ടതുണ്ട്.- എന്നാണ് മഹേന്ദ്ര ഭട്ട് പറഞ്ഞത്.

ഇത് വിവാദമായതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ വിമര്‍ശനവുമായി രം​ഗത്തെത്തി. അതോടെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളെക്കുറിച്ച്‌ മാത്രമാണ് താന്‍ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് എത്തി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ വീട്ടില്‍ പതാക ഉയര്‍ത്താന്‍ ഒരു ഇന്ത്യക്കാരന്‍ മടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ആര്‍എസ്‌എസ് ആസ്ഥാനത്ത് മുന്‍പ് ദേശീയ പതാക ഉയര്‍ത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് കരണ്‍ മഹറ പ്രതികരിച്ചത്. പതാക ഉയര്‍ത്താത്തവരെ വിശ്വസിക്കാനാവില്ല എന്ന ഭട്ടിന്റെ പ്രസ്താവനയെ ഞാന്‍ അം​ഗീകരിക്കുന്നു. ബിജെപിയും സംഘപരിവാറും ദേശിയ പതാകയെ അം​ഗീകരിച്ചിരുന്നില്ല. ആര്‍എസ്‌എസ് ആസ്ഥാനത്ത് 52 വര്‍ഷത്തോളം ദേശിയ പതാക ഉയര്‍ത്താന്‍ തയാറായില്ല.- മഹറ പറഞ്ഞു.

prp

Leave a Reply

*