ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. നീതി നിഷേധിക്കപ്പെട്ടുവെന്ന വാദവും കോടതി തള്ളി. സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി ഇന്നലെ പരിഗണിച്ചെങ്കിലും തീരുമാനം അറിയിക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഗോവിന്ദചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി ഇളവ് ചെയ്തിരുന്നു. വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്നകോടതിയില്‍ വാദം കേട്ട ശേഷം, കോടതി തള്ളുകയായിരുന്നു.സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദ ചാമിയാണെന്നതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ലെന്നാണ് ശിക്ഷ ഇളവ് ചെയ്യാന്‍ കോടതി കണ്ടെത്തിയ കാരണം.

prp

Related posts

Leave a Reply

*