ബിയറിന്‍റെ ഗുണങ്ങള്‍ അറിയണോ….

ബിയര്‍ കുടിക്കുന്ന ഒരുപാട് പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. മദ്യത്തിന്‍റെ ഗണത്തില്‍ പെടുത്താമെങ്കിലും ഒരു ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്‍റെ കാര്യത്തിലും.

നിരവധി ഉപയോഗങ്ങള്‍ ബിയറിനുണ്ട്. അവ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.

1.ഒച്ചിന്‍റെ ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ബിയറില്‍ കുറച്ച്‌ ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ കുറച്ച്‌ തളിച്ചാല്‍ മതി. ചെടികളിലും മറ്റുമുള്ള ഒച്ചിന്‍റെ ശല്യം ഇതിലൂടെ ഇല്ലാതാക്കാം.

2.കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിക്കുന്നത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കാനും ബിയര്‍ നല്ലതാണ്.

3.തറ വൃത്തിയാക്കാനും ബിയര്‍ ഉപയോഗിക്കുന്നു. തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിച്ച്‌ തറ തുടച്ചു നോക്കൂ.
മാറ്റം കണ്ടറിയാം.

4.എത്ര വൃത്തിയാക്കിയിട്ടും പോകാത്ത കറയാണ് കാര്‍പ്പെറ്റിലെങ്കില്‍ അല്‍പം ബിയര്‍ ഒഴിച്ച്‌ കഴുകി നോക്കൂ. ഏത് ഇളകാത്ത കറയേയും ബിയര്‍ ഇളക്കും.

5.മരഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നല്‍കാന്‍ ബിയര്‍ സഹായിക്കുന്നു. ഇവ വൃത്തിയാക്കാന്‍ അല്‍പം ബിയര്‍ ഉപയോഗിച്ചാല്‍ മതി.

6.സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍ ബിയര്‍ ഉപയോഗിക്കാം. അല്‍പം ബിയര്‍ നിങ്ങളുടെ ആഭണത്തില്‍ ഒഴിച്ച്‌ ഒരു തുണി കൊണ്ട് വൃത്തിയാക്കൂ. ഇത്  ഏത് പഴയ സ്വര്‍ണത്തേയും തിളക്കമുള്ളതാക്കും.

7.തലയിണയുടെ ദുര്‍ഗന്ധം മാറ്റാന്‍ ബിയര്‍ ഉപയോഗിക്കാം. കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം പച്ചവെള്ളത്തില്‍ കഴുകിയെടുക്കുക. ഏത് ദുര്‍ഗന്ധവും ഇല്ലാതാക്കും.

prp

Related posts

Leave a Reply

*