ഇന്ന് നോട്ടുപിൻവലിക്കലിന് ശേഷമുള്ള ആദ്യ ശമ്പള ദിവസം

bank-rush-1

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ നോട്ട് റദ്ദാക്കലിന് ശേഷമുള്ള ആദ്യ ശമ്പള ദിവസമാണ് ഇന്ന്. സർക്കാർ-സ്വകാര്യ ജീവനക്കാർക്കും പെൻഷൻകാർക്കും വേതനം സ്വന്തം അക്കൗണ്ടിൽ എത്തിയെങ്കിലും പണമായി ഇരുപത്തിനാലായിരം രൂപമാത്രമെ ആഴ്ചയിൽ പിൻവലിക്കാന്‍ കഴിയുകയുള്ളൂ. ശമ്പളക്കാർക്ക് പണം വിതരണം ചെയേണ്ടതിനാല്‍ ബാങ്കുകളില്‍ ഇന്ന് തിരക്കായിരിക്കും. ട്രഷറികളില്‍ പണം എത്തിക്കുന്നത് പ്രധാനമായും എസ്ബിടിയും കാനറാ ബാങ്കും എസ്ബിഐയുമാണ്. ഇന്ന് രാവിലെ തന്നെ പണം  ട്രഷറികളില്‍ എത്തിച്ചിട്ടുണ്ട്.

prp

Leave a Reply

*