സേമിയ-റവ പായസം

img_5865

വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു പായസമാണ് സേമിയ-റവ പായസം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:

  • സേമിയ-150 ഗ്രാം
  • റവ-അര കപ്പ്‌
  • പാല്‍-1 ലിറ്റര്‍
  • പഞ്ചസാര-200 ഗ്രാം
  • വെള്ളം-ഒന്നര കപ്പ്‌
  • കശുവണ്ടി-6 എണ്ണം
  • കിസ്മിസ്‌-കുറച്ച്
  • ഏലക്ക-2 എണ്ണം
  • നെയ്യ്-2 സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – ഒരു നുള്ള് (നിറം ആവശ്യമുണ്ടെങ്കില്‍ മാത്രം ചേര്‍ക്കാം)

പാചകം ചെയുന്ന വിധം:

ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ റവയും സേമിയയും ചേര്‍ത്ത് 3 മിനിറ്റ് വറുക്കുക. ഇതിലേക്ക് ഒരു കപ്പ്‌ വെള്ളം ഒഴിച്ച് 3 മുതല്‍ 5 മിനിറ്റ് വരെ നന്നായി വേവിക്കുക.  വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ പാലും, പഞ്ചസാരയും ചേര്‍ക്കുക. പായസം കുറുകാന്‍ തുടങ്ങുന്നത് വരെ നന്നായി ഇളക്കി കൊണ്ടേയിരിക്കണം. പാകമാകുമ്പോള്‍ ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തെടുക്കുക. പായസത്തിലേക്ക് ഏലക്ക പൊടിച്ചതും വറുത്തു വെച്ച കശുവണ്ടിയും കിസ്മിസും ചേര്‍ക്കുക. പായസത്തിന് മഞ്ഞ നിറം നല്‍കാന്‍ പാല്‍ ഒഴിക്കുന്ന സമയത്ത് ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്താല്‍ മതിയാകും. ഇത് ആവശ്യമുണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക. സ്വാദിഷ്ടമായ  സേമിയ-റവ പായസം തയ്യാറായി.

 

prp

Leave a Reply

*