കൊച്ചി: കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചു. 10 രൂപയാണ് മിനിമം ചാര്‍ജ്. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാന്‍ സാധിക്കും. ആലുവയിൽ നിന്ന് പേട്ട വരെ 60 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഇന്നലെ ഡൽഹിയിൽ ചേർന്ന കെഎംആർഎലിന്‍റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെയും 30 രൂപ ടിക്കറ്റിന് 10 കിലോമീറ്റർ വരെയും യാത്ര ചെയ്യാം. 40 രൂപയുടെ ടിക്കറ്റിന് 15 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


