“ദൃശ്യം 2വിലെ ആ രംഗം വെട്ടിത്തിരുത്തേണ്ടി വന്നു, പക്ഷേ ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞപോലെയാണ് മറ്റൊരു ഐഡിയ വന്നത്”

ദൃശ്യം 2 ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രീകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതായി വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ദൃശ്യം 2 എഴുതിക്കഴിഞ്ഞപ്പോള്‍ കുറെ പേര്‍ക്ക് വായിക്കാന്‍ കൊടുത്തിരുന്നെന്നും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച്‌ കുറച്ച്‌ തിരുത്തലുകള്‍ വരുത്തിയതായും സംവിധായകന്‍ പറഞ്ഞു.

“ചിത്രത്തിലെ ഒരു സീന്‍ നോക്കിയപ്പോള്‍ വളരെ ജനക്കൂട്ടമുള്ള ഒരു രംഗം അതില്‍ ഞാന്‍ എഴുതി വച്ചിരിക്കുന്നത് കണ്ടു. ജനക്കൂട്ടവും ബഹളവും ഒക്കെയുള്ള ഒരു സീന്‍. പെട്ടെന്ന് ഞാനോര്‍ത്തു, ഈ ലോക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാന്‍ ഇതെങ്ങനെ ഷൂട്ട് ചെയ്യും? അത് നടക്കില്ല. അവിടെ വച്ച്‌ ഞാന്‍ എഴുത്ത് നിറുത്തി. പക്ഷേ, ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞപോലെ വേറൊരു ഐഡിയ വന്നു.’

ഒരാളും ഇല്ലാതെ അതു ചെയ്താല്‍‍ വേറെ ഒരു ഗുണം ആ രംഗത്തിന് കിട്ടും. അങ്ങനെ ആലോചിച്ചതുകൊണ്ടാണ് എനിക്ക് പുതിയ ഐഡിയ കിട്ടിയത്. അല്ലെങ്കില്‍ ഞാന്‍ പഴയ ആശയത്തിലൂടെ തന്നെ പോയേനെ. വലിയ രീതിയില്‍ സ്ക്രിപ്റ്റിനെ സഹായിക്കുന്ന ഐഡിയ വന്നതോടെ അതിനു മറ്റൊരു തലം കൈവന്നു”-ജീത്തു ജോസഫ് വ്യക്തമാക്കി.

കോളേജ് വിദ്യാര്‍ത്ഥികള്‍‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖ സംഭാഷണത്തിലാണ് ജീത്തു ജോസഫ് ഇക്കരാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

prp

Leave a Reply

*