ഓഗസ്റ്റ് 15 മുതല്‍ ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി നെറ്റ്‌വര്‍ക്ക്

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 മുതല്‍ ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നു. സുപ്രിംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര അതിര്‍ത്തി, നിയന്ത്രണരേഖ തൊട്ടുകിടക്കുന്ന സ്ഥലങ്ങളില്‍ ഈ ഇളവുണ്ടാകില്ല. രണ്ടു മാസത്തിനു ശേഷം സ്ഥിതി സര്‍ക്കാര്‍ പരിശോധിക്കും. തുടര്‍ന്ന് മറ്റിടങ്ങളിലും അതിവേഗ നെറ്റ്‌വര്‍ക്ക് നല്‍കുന്നതിനെപ്പറ്റി ആലോചിക്കും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (ആര്‍ട്ടിക്കിള്‍ 370) യും സംസ്ഥാന പദവിയും എടുത്തുകളയുന്നതിനു മുന്നോടിയായാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇത്.

prp

Leave a Reply

*