ബ്യൂട്ടി ആന്റ് ദി ബീസ്റ്റ്

കുട്ടികളുടെ ഇഷ്ടകഥയായ  ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് ഡിസ്നിയുടെ ബാനറില്‍ സിനിമയാകാന്‍ ഒരുങ്ങുകയാണ്. ഓസ്കര്‍ പുരസ്കാര ജേതാവായ ബില്‍ കോണ്ടനാണ് ചിത്രം സംവീധാനം ചെയുന്നത്. ഈ ഫാന്റസി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡ് ഇപ്പോള്‍ ഈ ട്രെയിലറിനാണ്. ഏകദേശം 127 ദശലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് എമ്മ വാട്സണ്‍, ഡാന്‍ സ്റ്റീവെന്‍സ് എന്നിവരാണ്. ലൂക്ക് ഇവാന്‍സ്, ജോഷ്‌ ഗാട്, എമ്മ തോംസണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം തീയറ്ററുകളിലെത്തും.

prp

Leave a Reply

*