റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യഗ്രഹമിരിക്കും

download-22

തിരുവനന്തപുരം: റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യഗ്രഹമിരിക്കും. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ചാണ് സത്യാഗ്രഹം. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. കേന്ദ്ര നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുക കൂടിയാണ് സമരത്തിന്‍റെ ലക്ഷ്യം. പിന്‍വലിച്ച നോട്ട് മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സഹകരണ ബാങ്ക് വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണയും സര്‍ക്കാറിനുണ്ട്. എന്നാല്‍ ബി.ജെ.പി ഭരണ-പ്രതിപക്ഷ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുകയാണ്.

prp

Related posts

Leave a Reply

*