സ്വാമി ശാശ്വതികാനന്ദ കൊലചെയ്യപ്പെട്ടത് 2015 ലോ?

സ്വാമി ശാശ്വതികാനന്ദ മരിച്ചിട്ട് 13 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. എന്നാല്‍ 2002 ജൂണ്‍ 1ന് ആലുവ
അദ്വൈതാശ്രമാത്തിന് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങവേ കാല്‍ വഴുതി പടവിലെ കല്ലില്‍ തട്ടി പുഴയിലേക്ക് വീണു മുങ്ങി മരിക്കുകയായിരുന്നു എന്നതായിരുന്നു അന്ന് പോലീസിന്‍റെ കണ്ടെത്തല്‍. അതിനാല്‍ ഒരു അസ്വാഭാവീകതയും ഇല്ലാത്ത തീര്‍ത്തും സ്വാഭാവികമായ മരണമെന്ന നിലയില്‍ ഈ കേസ് കേരളാ പോലിസ് അന്ന്‍ അവസാനിപ്പിച്ചതാണ്. അതിനു ശേഷം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വരെ ഈ വിഷയം എവിടെയും വലിയ ചര്‍ച്ചാവിഷയമായി ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ഇന്ന് കേരള രാഷ്ട്രീയത്തില്‍ ആകെ അലയടിക്കുന്ന ഒരു വിവാദ വാര്‍ത്തയായി ഈ വിഷയം മാറിയിരിക്കുകയാണ്.swami-saswathikananda.jpg.image.784.410

ഈ കേസിന്‍റെ വിചാരണ വേളയില്‍ സാക്ഷി മൊഴികളില്‍  അസാധാരണത്വം തോന്നിയ കോടതി സാക്ഷികളെ നുണ പരിശോധനക്ക് വിധേയരാക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാക്ഷികളായ സാബുവും സുഭാഷും ഇത് നിരസിക്കുകയും ഇതിനെതിരെ സുപ്രീം കോടതി വരെ  നിയമപോരാട്ടം നടത്തുകയും ചെയ്തു. സ്വാമി മരിക്കുന്ന അന്ന് സന്തതസഹചാരിയായ സാബു കൂടെയില്ലാതിരുന്നതും സാധാരണക്കാരായ സാക്ഷികള്‍ക്ക് സുപ്രീം കോടതി വരെ പോയി കേസ് നടത്താന്‍ അത്രയും പണം എവിടെ നിന്നും ലഭിച്ചു എന്നതും അന്നേ സംശയം ഉണര്‍ത്തിയിരുന്നു. അതോടൊപ്പം സ്വാമി നന്നായി നീന്തല്‍ വശമുള്ള ആളായിരുന്നു എന്നതും പോലീസ് നിരത്തിയ മരണകാരണത്തെ സംശയപൂര്‍വ്വം നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്.

ഇത്രനാള്‍ ചാരം മൂടിക്കിടന്നിരുന്ന ഈ കേസ് ഇപ്പോള്‍ കത്തിപ്പടരാന്‍ കാരണം ശ്രീ വെള്ളാപ്പള്ളി നടേശന്‍റെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണവുമായി ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. ശ്രീ വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ട് എന്ന്image (1) തെളിഞ്ഞാല്‍, മാറി മാറി കേരളം ഭരിച്ച നേതാക്കളെയും സര്‍ക്കാരുകളെയും ഒരു സാമുദായിക നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് ഭയപ്പെടുത്തുവാനും വിധേയപ്പെടുത്തുവാനും സാധിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരുകള്‍ കൊലപാതകികള്‍ക്ക് മുന്‍പില്‍ ഓച്ചാനിച്ചു നില്‍ക്കുന്നതായി സാമാന്യ ജനങ്ങള്‍ വരെ ചിന്തിച്ചു പോകുന്ന എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നു. ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്ന പല രാഷ്ട്രീയ കൊലപാതകങ്ങളുടെയും അന്വേഷണം ഒരു പരിധി കഴിഞ്ഞ് മുന്നോട്ട് പോകാത്തത് ജനങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇത് പക്ഷെ പുറത്തറിയുന്നത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളുടെ പ്രസ്താവനയിലൂടെയാണ് എന്നുള്ളത് ഈ വിഷയത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീ വെള്ളാപ്പള്ളി നടേശന് ഏതെങ്കിലും രീതിയില്‍ പങ്കുണ്ട് എന്ന് തുടരന്വേഷനത്തിലോ പുനരന്വേഷനത്തിലോ തെളിഞ്ഞാല്‍ അത് കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെയും കേരള പോലീസിന്‍റെയും മുഖത്തേല്‍ക്കുന്ന അടിയായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

prp

Related posts

Leave a Reply

*