ഡെപ്യൂട്ടി സ്‌പീക്കറുടെ ഗണ്‍മാന് കൊവിഡ്; തലസ്ഥാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് രോഗബാധ

തിരുവനന്തപുരം: ഡെപ്യൂട്ടി സ്‌പീക്കര്‍ വി.ശശിയുടെ ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്തെ എസ്.ഐക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.ഐയുടെ ഭാര്യയ്‌ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറാണ് കൊവിഡ് ബാധിച്ച എസ്.ഐ. കൊവിഡ് സ്ഥിരീകരിച്ചവരെ സി.എഫ്.എല്‍.റ്റി.സിയിലേക്ക് മാറ്റും. പേരൂര്‍ക്കട എസ്.എ.പി ക്വാര്‍ട്ടേഴ്സിലാണ് എസ്.ഐ താമസിക്കുന്നത്. ഇദ്ദേഹം കാട്ടാക്കട സ്വദേശിയാണ്

നേരത്തെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. മോഷണക്കേസിലെ പ്രതിക്ക് ഇവിടെ രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് പരിശോധന നടത്തിയത്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തിലാണ്. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ എത്തിച്ച്‌ കിളിമാനൂര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ് ബാധിച്ചു. ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കും രോഗിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്ബായി നടത്തുന്ന പരിശോധനയിലാണ് രോഗിക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. സെന്റിനല്‍ സര്‍വയലന്‍സ് പരിശോധനയിലാണ് ഡോക്ടര്‍ക്ക് രോഗം കണ്ടെത്തിയത്. ഇരുവരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

prp

Leave a Reply

*