ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കോവിഡ്

ഇടപ്പള്ളി: ( 31.07.2020) ഇടപ്പള്ളിയില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര സ്വദേശി ലക്ഷ്മണന്‍ (51) എന്ന മുരുകനാണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇയാള്‍ ഓട്ടോ ഡ്രൈവറായിരുന്നു. വ്യാഴാഴ്ച ഓട്ടോ മീഡിയനില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണ്. ഇതേതുടര്‍ന്ന് അപകടം ഉണ്ടായപ്പോള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചവരും മറ്റും ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥ വരികയാണ്.

prp

Leave a Reply

*