കൂറിയര്‍ സര്‍വീസിലൂടെ കൊണ്ടുവന്ന187 കിലോ കഞ്ചാവു പിടിച്ചു

തിരുവനന്തപുരം : ആന്ധ്രപ്രദേശില്‍നിന്ന് കൂറിയര്‍ സര്‍വീസ് വഴി കടത്തിക്കൊണ്ടുവന്ന 187 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. യന്ത്രഭാഗങ്ങള്‍ എന്ന പേരിലാണ് ഇവര്‍ കൂറിയര്‍ സര്‍വീസ് വഴി നാലു തടിപ്പെട്ടികള്‍ അയച്ചത്. ഒരു പെട്ടിക്ക് 40 മുതല്‍ 65 കിലോ വരെ ഭാരമുണ്ട്. കംപ്യൂട്ടറുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ അയക്കുന്ന മാതൃകയിലായിരുന്നു പെട്ടികള്‍ സജീകരിച്ചിരുന്നത്.

പേയാട് പിറയില്‍ സ്വദേശി അനീഷിന്റെ വീട്ടില്‍നിന്ന് എക്സൈസ് കമ്മിഷണറുടെ ദക്ഷിണ മേഖല സ്ക്വാഡും നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ സംഘവും ചേര്‍ന്നാണ് കഞ്ചാവു കണ്ടെടുത്തത്. സംഭവത്തില്‍ അനീഷിനെയും പേയാട് സ്വദേശി സജിയെയും പ്രതിചേര്‍ത്ത് കേസെടുത്തു. ഇത്തരത്തില്‍ ഇവര്‍ മുമ്ബും കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. പ്രത്യേക സംഘം തുടരന്വേഷണം നടത്തും. സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ. ആര്‍.രാജേഷ്, സി.ഐ.മാരായ പ്രദീപ് റാവു, എ.പി.ഷാജഹാന്‍, ഇന്‍സ്പെക്ടര്‍മാരായ അജയകുമാര്‍, വൈശാഖ് പിള്ള, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവു പിടികൂടിയത്.

prp

Leave a Reply

*