കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി:കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രിംകോടതി. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് 19 പരിശോധന ഫീസുകളിലെ വ്യത്യാസം ശ്രദ്ധയില്‍പെട്ടതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ ഇക്കാര്യത്തിലുള്ള ഇടപെടല്‍. ചില സംസ്ഥാനങ്ങള്‍ 2200 രൂപ കൊവിഡ് പരിശോധനയ്ക്കായി വാങ്ങുമ്ബോള്‍ മറ്റുചിലതില്‍ 4500 രൂപയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫീസ് ഏകീകരിക്കുന്നതിന് കോടതി മുതിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് കെ കൗള്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പരിശോധന ഫീസ് പരിധി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടു.എന്നാല്‍, ബെഞ്ച് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയും ഉയര്‍ന്ന പരിധി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.

prp

Leave a Reply

*