മിസൈലുകളല്ല, വൈറസുകളാണ് ജനങ്ങളെ ഇല്ലാതാക്കുക, വൈറസ്‌വ്യാപനം മനുഷ്യരെ കൊന്നൊടുക്കും, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ചര്‍ച്ച ചെയ്‌ത്‌ ലോകം

ന്യൂയോര്‍ക്ക്: ( 16.03.2020) കൊറോണ വൈറസ് ലോകമെങ്ങും ഭീതിയും ആശങ്കയും പരത്തുമ്ബോള്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ചര്‍ച്ച ചെയ്‌ത്‌ സമൂഹ മാധ്യമങ്ങളും ലോക രാഷ്ട്രങ്ങളും. 2015ല്‍ നടന്ന ഒരു പ്രവചനവും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ ഒരു പ്രവചനമാണ് വൈറലായി പ്രചരിക്കുന്നത്.
തുമ്ബോള്‍ ലോകമെമ്ബാടും ഭീതി പടര്‍ത്തുമ്ബോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ച മറ്റൊന്നല്ല. കോവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് ച്ചുകൊണ്ടിരിക്കുന്നത്. 2015 ല്‍ ടെഡ് കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്യവെയാണ്‌ ബില്‍ഗേറ്റ്സ് വരാനിരിക്കുന്ന മഹാമാരിയെക്കുറിച്ച്‌ പ്രവചിച്ചത്. മിസൈലുകല്ല വൈറസുകളാണ് യുദ്ധം ചെയ്യുകയെന്നും ബില്‍ഗേറ്റ്സ് അന്ന് പ്രവചിച്ചിരുന്നു. അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ വൈറസ് ബാധയേറ്റു മരിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വലിയ പകര്‍ച്ചവ്യാധിയെന്നാണ് ആ വൈറസിനെ ബില്‍ഗേറ്റ്സ് വിശേഷിപ്പിച്ചത്. എബോള പടരുന്ന സമയത്തായിരുന്നു ബില്‍ഗേറ്റ്സിന്റെ ഈ പ്രവചനം.

യുദ്ധത്തെക്കാള്‍ അപകടകാരിയായിരിക്കും ഈ പകര്‍ച്ചവ്യാധിയെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങള്‍ക്കായി കോടിക്കണക്കിനു തുക ചെലവഴിക്കുമ്ബോളും പകര്‍ച്ചവ്യാധികള്‍ തടയാന്‍ ശ്രദ്ധിക്കുന്നില്ല. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കണമെന്നും ഇതിനുവേണ്ടിയായിരിക്കണം തുക ചെലവഴിക്കേണ്ടതെന്നും അന്ന് ബില്‍ഗേറ്റ്സ് വ്യക്തമാക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ നാം തയ്യാറായിട്ടില്ലെന്നും ബില്‍ഗേറ്റ്സ് 2015ല്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യമാണ് കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകം ഏറെ കൗതുകത്തോടെ ചര്‍ച്ച ചെയ്യുന്നത്.

prp

Leave a Reply

*