കൊറോണയുടെ രണ്ടാം തരംഗവും മുട്ടുകുത്തി; 24 മണിക്കൂറിനിടെ രാജ്യത്ത് 18,795 പുതിയ രോഗികള്‍

ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗവും പിടിച്ചുകെട്ടി രാജ്യം. പ്രതിദിന രോഗികളുടെ എണ്ണം 20,000 ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. അതേസമയം ആകെ രോഗികളില്‍ 11,699 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

ഇതുവരെ 3,36,97,581 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 32,9,58,002 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 26,030 പേര്‍ രോഗമുക്തരായി. നിലവില്‍ 2,92,206 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 179 മരണങ്ങളാണ് കൊറോണയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,47,373 ആയി.

വാക്‌സിനേഷന്‍ ആരംഭച്ചതിന് പിന്നാലെ ഇതുവരെ 87,07,08,636 പേര്‍ക്കാണ് പ്രതിരോധവാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,22,525 പേരാണ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.

prp

Leave a Reply

*