സഹകരണബാങ്ക് യൂണിയനുകളുടെ പണിമുടക്ക് നവംബര്‍ 25ന്

co-bank

ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നോട്ടുമാറ്റത്തിനുള്ള അനുമതി നിഷേധിച്ച റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ സഹകരണ ബാങ്ക് യൂണിയനുകള്‍  ഈ മാസം 25-ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. സംസ്ഥാന സഹകരണ ബാങ്കുകള്‍ മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വരെ പല തട്ടുകളിലായാണ് രാജ്യത്തെ സഹകരണ മേഖലാ സംവിധാനം പ്രവര്‍ത്തിയ്ക്കുന്നത്.  സംസ്ഥാന സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴിച്ചുള്ള മറ്റ് സഹകരണ ധനകാര്യസ്ഥാപനങ്ങള്‍ക്ക് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ കൈമാറാനോ ഇടപാടുകള്‍ നടത്താനോ അനുമതി നല്‍കിയില്ല. താഴേത്തട്ടിലുള്ള സഹകരണ ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചതോ വായ്പയെടുത്തതോ ആയ ഇടപാടുകാരില്‍ 57 ശതമാനം പേരും ചെറുകിടകര്‍ഷകരോ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരോ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  ഈ വിഭാഗക്കാര്‍ക്ക് റിസര്‍വ് ബാങ്കിന്‍റെ  തീരുമാനം  പ്രതിസന്ധിയിലാക്കി. ഇതിനെതിരെയാണ് യൂണിയനുകള്‍ ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തത്.

 

prp

Leave a Reply

*