കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നാളെ തീയറ്ററുകളില്‍ എത്തും

cw_rdsmukaaykb0നാദിര്‍ഷ സംവിധാനം ചെയുന്ന ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നാളെ തീയറ്ററുകളില്‍ എത്തും. ദിലീപും ഡോ.സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ്  നായിക. തീര്‍ത്തും ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ഇത്. ഏറെ നാളുകള്‍ക്ക് ശേഷം സലിംകുമാര്‍ തമാശ വേഷവുമായി  ഈ ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുകയാണ്. ചിത്രത്തിന്‍റെ ട്രൈലറില്‍ സലിംകുമാറിനെ പഴയ ഭാവത്തില്‍ കണ്ടതോടെ പ്രേക്ഷകര്‍ വളരെ ആകാംഷയിലാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സിജു വില്‍സണ്‍, രാഹുല്‍ മാധവ്, ലിജുമോള്‍ ജോസ്, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ അണിചേരുന്നു. ചിത്രത്തിന്‍റെ സംഗീത സംവീധാനം നിര്‍വഹിച്ചിരിക്കുന്നത് നാദിര്‍ഷയാണ്, ബാക്ക്ഗ്രൗണ്ട് സ്കോര്‍ : ബിജിബാല്‍. നേരത്തെ റിലീസ് ചെയേണ്ടിരുന്ന ചിത്രം രാജ്യത്തെ സാമ്പത്തിക നിയന്ത്രണം മൂലം  റിലീസ് ഡേറ്റ് 18-ലേക്ക് മാറ്റുകയായിരുന്നു.

 

ട്രൈലര്‍ കാണാം..

 

prp

Related posts

Leave a Reply

*