ബാഹുബലി 2 വേണ്ടിയുള്ള കാത്തിരിപ്പ്…

bahu

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’
എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 28 ന് റിലീസ് ചെയുമെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ ആദ്യ ഭാഗമായ ‘ബാഹുബലി: ദി ബിഗിനിംഗ്’ റിലീസ് ചെയ്ത് വെറും അഞ്ചു ദിവസം പിന്നിട്ടപ്പോഴേക്കും 200 കൊടിയിലുപരി രൂപ നേടി ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ്‌ സൃഷ്ടിച്ചിരുന്നു.

കൂടുതല്‍ വികാരപരവും ഗാംഭീര്യവുമായുള്ള ചിത്രമായിരിക്കും ബാഹുബലി 2 എന്ന് സംവിധായകന്‍ വെളിപ്പെടുത്തി. പ്രഭാസ്, റാണ, അനുഷ്ക്ക ഷെട്ടി, തമ്മന്ന, സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍, സുദീപ്, ഗോപിചന്ദ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ബാഹുബലി: ദി ബിഗിനിംഗ് സിനിമയുടെ ക്ലൈമാക്സില്‍ കട്ടപ്പ  ബാഹുബലിയെ കൊല്ലുന്ന സീനോടെ ചിത്രം അവസാനിക്കുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? അത് അറിയണമെങ്കില്‍ പുതിയ ഭാഗം റിലീസ് ചെയ്യണം. ഒരു സിനിമയുടെ പറയാതെ പോയ ക്ലൈമാക്സ് അറിയുവാന്‍ വേണ്ടിയുള്ള അടുത്ത ഭാഗത്തിനായുള്ള  കാത്തിരിപ്പ് ഇതാദ്യമായാണ്.

https://www.youtube.com/watch?v=msqjPW13jm8

prp

Related posts

Leave a Reply

*