കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍..

bag  jayanthan-accused

ഭർത്താവിന്‍റെ സുഹൃത്തുക്കളാൽ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്കും അവതാരകയും നടിയുമായ പാർവതി എന്നിവർക്കൊപ്പം തിരുവനന്തപുരത്തു
നടത്തിയ വാർത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വെളിപെടുത്തി. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തൻ, ജയന്തന്‍റെ സഹോദരൻ ജിനീഷ്, ഷിബു, ബിനീഷ് എന്നിവരാണ് മാനഭംഗപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. മുഖം മറച്ചാണ് യുവതിയും ഭർത്താവും പത്രസമ്മേളനത്തിനെത്തിയത്.യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതെന്ന് ഈ വാര്‍ത്തയോട് ജയന്തൻ പ്രതികരിച്ചു. യുവതിയുടെ ഭർത്താവ് മഹേഷ് തന്‍റെ കൈയിൽ നിന്ന് കടംവാങ്ങിയ പണം  തിരിച്ചു ചോദിച്ചിട്ട്‌ തരാതെ വന്നപ്പോള്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഈ കാരണത്താലാണ് തനിക്കെതിരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്ന്‍ അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. ഭര്‍ത്താവിനു സുഖമില്ലെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയായിരുന്നു യുവതിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതെന്നും കൂട്ടമാനഭംഗത്തിനുപിന്നാലെ പൊലീസിൽനിന്നു കൂടി ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചും രണ്ട് ദിവസം മുമ്പ്  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി  പുറംലോകത്തെ അറിയിച്ചത്.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്‌ വായിക്കാം..

prp

Leave a Reply

*