ഡേ കെയറില്‍ വിട്ട രണ്ടരവയസുകാരന്‍ പെരിയാറില്‍ മുങ്ങിമരിച്ചു

child

എറണാകുളം ഏലൂരില്‍ രണ്ടുവയസ്സുകാരന്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ആലുവ കൈന്റിക്കര വലിയമാക്കൽ രാജേഷ്–രശ്മി ദമ്പതികളുടെ മകൻ ആദവാണ്(അമ്പാടി) മരിച്ചത്.  ഡേ കെയറിന്‍റെ തുറന്നിട്ട ഗേറ്റിലൂടെ കുട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. കുട്ടി 50 മീറ്ററോളം ദൂരെയുള്ള പുഴയുടെ കടവിലേക്ക് പോവുകയും അവിടുന്ന് തെന്നി വീഴുകയായിരുന്നുവെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഡേ കെയര്‍ സെന്‍ററിന്‍റെ മുന്നില്‍ പ്രതിഷേധിച്ചു.

prp

Leave a Reply

*