കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ് ഏറ്റെടുത്തു

images-23

കൊല്ലം, മലപ്പുറം കളക്ടറേറ്റുകളിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ് ഏറ്റെടുത്തു. പെന്‍ഡ്രൈവിലെ വിഡിയോയിലൂടെയാണ് സ്ഫോടനങ്ങള്‍ പ്രതികാരമെന്ന് ബേസ് മൂവ്മെന്റ് അറിയിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അല്‍-ഉമ്മയുടെ പുതിയ രൂപമായ ബേസ് മൂവ്മെന്റ് നടത്തിയ സ്ഫോടനങ്ങൾ ആസൂത്രിതവും കൃത്യമായ ലക്ഷ്യവുമുള്ളതാണെന്നു വ്യക്തമാക്കുന്നതാണ്  ലഭിച്ച പെൻഡ്രൈവിലെ വിഡിയോ. ഇസ്രത് ജഹാൻ – യാക്കൂബ് മേമൻ വധങ്ങളുടെ വാർഷികങ്ങളിൽ ചെയ്ത പ്രതികാരം ഇനിയും തുടരുമെന്നും അതില്‍ സൂചിപ്പിക്കുന്നു. അന്വേഷണ സംഘത്തിന്‍റെ നിഗമനമനുസരിച്ച് ഈ ചെറിയ സ്ഫോടനങ്ങൾ, വലിയ സ്ഫോടനങ്ങൾ ആസുത്രണം ചെയ്യുന്നതിന്‍റെ പരീക്ഷണങ്ങള്‍ ആണെന്നാണ്‌.

 

prp

Leave a Reply

*