സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

zakir-hussain-jpg-image-784-410ക്വട്ടേഷന്‍ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങി. വ്യവസായിയെ  തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഹുസൈന്‍ ഒളിവിലായിരുന്നു. ഇന്നലെ സക്കീർ ഡിസിആർബി അസി. കമ്മിഷണറിന്‍റെ മുമ്പില്‍ കീഴടങ്ങുമെന്നു പാർട്ടി കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇന്ന് രാവിലെയാണ് സക്കീര്‍ മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച്  കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും സക്കീർ പൊലീസിനു കീഴടങ്ങാത്തത് പാർട്ടിക്കു നാണക്കേടുണ്ടാക്കി.

വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിന്‍റെ പരാതിയിലാണ്  സക്കീര്‍ ഹൂസൈനെ ഒന്നാം പ്രതിയാക്കി പ്രത്യേക പോലീസ് സംഘം കേസെടുത്തത്. കോടിയേരി ബാലകൃഷ്ണന്‍റെ ക്വട്ടേഷനാണെന്ന് പറഞ്ഞാണ് തന്നെ സക്കീര്‍ ഹൂസൈന്‍ ഭീഷണിപ്പെടുത്തിയതെന്ന് വ്യവസായി ജൂബി പൗലോസ് പറഞ്ഞു.

prp

Leave a Reply

*