‘കമ്ബിക്ക് പകരം കമ്ബ് പദ്ധതി’; വിവാദത്തെ തുടര്‍ന്ന് സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റി

പത്തനംതിട്ട: കമ്ബിക്ക് പകരം മരത്തടി ഉപയോഗിച്ച്‌ നിര്‍മിച്ച സംരക്ഷണ ഭിത്തി വിവാദത്തെ തുടര്‍ന്ന് ഒടുവില്‍ പൊളിച്ചുമാറ്റി.

പത്തനംതിട്ട റാന്നിയിലാണ് ഇരുമ്ബ് കമ്ബിക്ക് പകരം മരത്തടി ഉപയോഗിച്ച്‌ റോഡിലെ സംരക്ഷണഭിത്തി നിര്‍മിച്ചത്. ഇന്നലെ രാവിലെ സംരക്ഷണ ഭിത്തി പൊളിച്ചത്. ഇതുസംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഭിത്തി പൊളിച്ചുമാറ്റിയത്.

സംരക്ഷണ ഭിത്തിക്കു ബലം കൂട്ടാനായി കല്‍ക്കെട്ടിനിടയില്‍ അടിച്ചുറപ്പിക്കുന്ന കോണ്‍ക്രീറ്റ് കുറ്റികളിലാണു തടിക്കഷണം കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റീബില്‍ഡ് കേരള എന്‍ജിനീയറിങ് വിഭാഗമാണ് റോഡ് നവീകരണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച കോട്ടയം മേഖല അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലം പരിശോധിച്ചിരുന്നു. നാട്ടുകാര്‍ ഭിത്തി പൊളിച്ചു പണിയണമെന്ന് ആവശ്യമുന്നയിച്ചതോടെ ഉദ്യോഗസ്ഥര്‍ കരാറുകാരനു നോട്ടിസ് നല്‍കി.

സംഭവം വിവാദമായതോടെ മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണവും നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മന്ത്രി വിശദീകരണം നല്‍കിയത്. റോഡ് നിര്‍മാണം പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

prp

Leave a Reply

*