നഗരത്തില്‍ ഗുണ്ടകളെ വെല്ലും രീതിയില്‍ തമ്മിലടിച്ചത് സ്കൂള്‍ കുട്ടികള്‍, കാരണം ഒരു കൈയിടല്‍, പത്താം ക്ളാസുകാരന്റെ വീരപുരുഷന്‍ കൊടും ക്രിമിനല്‍

കോട്ടയം. ക്ളാസ് മുറിയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട പിണക്കവും വഴക്കും സ്കൂള്‍ ഗേറ്റും കടന്ന് തെരുവിലേയ്ക്ക് നീളുകയാണ്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തെരുവു യുദ്ധമാണിപ്പോള്‍ നഗരങ്ങളില്‍. കോട്ടയത്തും ഏറ്റുമാനൂരും കുമരകത്തും പാലായിലുമൊക്കെ പതിവായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ച നിരവധി സംഭവങ്ങളാണുണ്ടായത്.

വിദ്യാര്‍ത്ഥിനിയുടെ തോളില്‍ സഹപാഠി കൈയിട്ടെന്നതിനെ തുടര്‍ന്ന് ഏറ്റുമാരിലെ സ്കൂളിലുണ്ടായ തര്‍ക്കം അമ്ബത് വിദ്യാര്‍ത്ഥികള്‍ സംഘം ചേ‌ര്‍ന്നുള്ള കൂട്ടയടിയിലേയ്ക്കാണ് മാറിയത്. ഏറ്റുമാനൂര്‍ സ്റ്റാന്‍ഡിലേയ്ക്ക് നീങ്ങിയ കൂട്ടയടി ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. കളിയാക്കിയെന്നതിനെ ചൊല്ലിയാണ് കോട്ടയം നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. സമാനമായ വഴക്ക് കുമരകം ടൗണിലേയ്ക്കു നീണ്ടിട്ടും അധികമായില്ല. കൊവിഡ് മൂലം രണ്ട് വര്‍ഷത്തോളം വീട്ടില്‍ ഒറ്റപ്പെട്ട് കഴി‌ഞ്ഞതും കുട്ടികള്‍ അക്രമ വാസനയും ആസക്തിയും കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഭവങ്ങളിലെല്ലാം പ്രതി സ്ഥാനത്ത് കൗമാരക്കാരാണെന്നതും ശ്രദ്ധേയമാണ്.

മനോഭാവം മാറി

പണ്ട് കുട്ടികള്‍ തമ്മിലുള്ള പിണക്കങ്ങള്‍ക്ക് ഒരു ദിവസത്തെ ആയുസേയുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോഴത് പകയായി മാറുകയാണ് . കോളേജ് വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ഏറ്റു മുട്ടുന്നത് ഇപ്പോഴാണ്. അദ്ധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഇവരെ നിയന്ത്രിക്കാനാവുന്നില്ല. കുട്ടികളുടെ മനോഭാവത്തില്‍ മാറ്റം പ്രകടമായിട്ടുണ്ട്. പത്തിലും പ്ളസ്ടുവിനും പഠിക്കുന്ന കുട്ടികളില്‍ ചിലര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളുടെ ആരാധകരാണ്. ഇവരുടെ ഫേസ് ബുക്ക് പ്രൊഫൈലുകളിലും ഫോട്ടോകളിലും ആരാധനയോടെയാണ് കമന്റിടാറുള്ളതെന്നതും ശ്രദ്ധേയാണ്.

കാരണം പലത്

വീട്ടിലും സ്കൂളിലും നിയന്ത്രണത്തിലുണ്ടായ അയവ്.

ആക്ഷന്‍ സിനിമകളോടുള്ള അതിരുവിട്ട ആരാധന.

ഓണ്‍ലൈന്‍ ഗെയിമുകളുടെ അമിതമായ സ്വാധീനം.

വ്യക്തിത്വ വികസനത്തിന് ഉതകാത്ത വിദ്യാഭ്യാസം.

സൈക്കോളജിസ്റ്റ് രമ്യ മോഹന്‍ പറയുന്നു

” അക്രമവാസന കുട്ടികളില്‍ കൂടി. പുതിയ സിനിമകളടക്കം കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്നുണ്ട്. പേരന്റിംഗ് എന്നത് വലിയ വെല്ലുവിളി കൂടിയായ കാലമാണിത്”

prp

Leave a Reply

*