ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ക്ക്​ മര്‍ദനം; വിവര്‍ത്തകരില്ലാത്തതിനാല്‍ കേസ്​ തള്ളുന്നു

മ​ല​പ്പു​റം: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നും ഉ​പ​ദ്ര​വ​ത്തി​നും ഇ​ര​യാ​കു​ന്ന കേ​സു​ക​ളി​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ ഭാ​ഷാ വി​വ​ര്‍​ത്ത​ക​രി​ല്ലാ​ത്ത​ത്​ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു. അ​സം, മി​സോ​റം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ട​ക്കു​ കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍, ബി​ഹാ​ര്‍, ബം​ഗാ​ള്‍, ഒ​ഡി​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ള്‍ ഇ​ര​യാ​യ കേ​സു​ക​ളി​ലാ​ണ്​ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

പോ​ക്​​സോ, ബാ​ല​നീ​തി​ നി​യ​മ​പ്ര​കാ​രം വി​വ​ര്‍​ത്ത​ക​രെ നി​യ​മി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നാ​ണ്. വ​നി​ത- ശി​ശു വി​ക​സ​ന വ​കു​പ്പി​ന്​ കീ​ഴി​ലെ ജി​ല്ല ചൈ​ല്‍​ഡ്​ പ്രൊ​ട്ട​ക്​​ഷ​ന്‍ യൂ​നി​റ്റി​ല്‍ വി​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പാ​ന​ല്‍ രൂ​പ​വ​ത്​​ക​രി​ക്ക​ണം. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് പാ​ന​ലു​ള്ള​ത്. ഈ ​പാ​ന​ലി​ല്‍ ഹി​ന്ദി, ത​മി​ഴ്​ വി​വ​ര്‍​ത്ത​ക​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്.​

മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ, മ​മ്ബാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​​ല്‍ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഇ​ത്ത​രം കേ​സു​ക​ളി​ല്‍ വി​വ​ര്‍​ത്ത​ക​രി​ല്ലാ​ത്ത​തി​നാ​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ പ്ര​യാ​സ​മാ​യി​രു​ന്നു. തി​രൂ​ര​ങ്ങാ​ടി സ​്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സി​ല്‍ അ​സം സ്വ​ദേ​ശി​നി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​ത​ത്​ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ്. വി​വ​ര്‍​ത്ത​ക​രു​ടെ അ​ഭാ​വം കാ​ര​ണം മൊ​ഴി​യെ​ടു​ക്കാ​ന്‍​ വൈ​കി പ്ര​തി ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു.

ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ളെ ​ഉ​പ​​ദ്ര​വി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ കൂ​ടു​ത​ലും അ​വ​ര്‍​ക്കി​ട​യി​ലെ ആ​ളു​ക​ള്‍​ത​ന്നെ​യാ​ണ്. അ​തി​നാ​ല്‍, ഭാ​ഷാ​വി​വ​ര്‍​ത്ത​ക​രാ​യി അ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍​നി​ന്നു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന​ത്​ കേ​സ്​ അ​ട്ടി​മ​റി​ക്കാ​നും ത​ള്ളി​പ്പോ​കാ​നും കാ​ര​ണ​മാ​കു​ന്നു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​ന്‍ സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. വ​നി​ത -ശി​ശു വി​ക​സ​ന വ​കു​പ്പ്​ എ​ല്ലാ ജി​ല്ല​യി​ലെ​യും ശി​ശു സം​ര​ക്ഷ​ണ യൂ​നി​​റ്റു​ക​ളോ​ടും റി​​പ്പോ​ര്‍​ട്ട്​ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഓ​രോ ജി​ല്ല​യി​ലും​ എ​ത്ര അ​തി​ഥി തൊ​​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍ താ​മ​സി​ക്കു​ന്നു​ എ​ന്ന​ത്​​ സം​ബ​ന്ധി​ച്ച ക​ണ​ക്കു​പോ​ലും​ ഇ​തു​വ​രെ ത​യാ​റാ​ക്കി​യി​ട്ടി​ല്ല. അ​സം, ബി​ഹാ​ര്‍, മി​സോ​റം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭാ​ഷ​ക​ള്‍​ക്ക്​ വി​വ​ര്‍​ത്ത​ക​രെ ല​ഭി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. പ​ത്ര -മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍​കി എ​ന്ന​ല്ലാ​െ​ത മ​റ്റു ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.

prp

Leave a Reply

*