കോവിഡ് പ്രതിരോധ ഗുളികകള്‍ പുഴയില്‍ തള്ളി

നീലേശ്വരം: കോവിഡ് രോഗത്തെ കുറിച്ചുള്ള നോട്ടീസും പ്രതിരോധ ഗുളികകളുമടക്കമുള്ള മാലിന്യക്കെട്ടുകള്‍ അരയാക്കടവ് പാലത്തില്‍ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍. ശനിയാഴ്ച വൈകീട്ട്​ നാലിനും 4.20നും ഇടയിലാണ് വെള്ളമാരുതി കാറില്‍ വന്ന സംഘം മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിട്ടത്. ഈ സമയത്ത് പുഴയില്‍ മത്സ്യം പിടിക്കാന്‍ പോയവര്‍ മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞ ഉടന്‍ തന്നെ പാലത്തി​െന്‍റ മുകളിലേക്ക് വന്നെങ്കിലും കാറുമായി വന്ന സംഘം സ്ഥലം വിടുകയായിരുന്നു. മത്സ്യം പിടിക്കുന്നവര്‍ ഉടന്‍ തോണിയുമായി പുഴയിലിറങ്ങി ഒഴുകി വരുന്ന മാലിന്യം ശേഖരിക്കുകയായിരുന്നു.

പ്ലാസ്​റ്റിക്​ കെട്ടില്‍ ജില്ല മെഡിക്കല്‍ ഓഫിസി​െന്‍റ കോവിഡ് പരിശോധനക്ക്​ എത്തുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസും ഉണ്ടായിരുന്നു. ഗുളികയുടെ കവറിന് പുറത്ത് കേരള സര്‍ക്കാര്‍ സപ്ലൈസ്, നോട്ട് ഫോര്‍ സെയില്‍ എന്ന് എഴുതിയിട്ടുമുണ്ട്. ബാക്കി സിറിഞ്ചുകളും മറ്റും പുഴയില്‍ ഒഴുകിപ്പോവുകയാണുണ്ടായത്. അടുത്ത കാലത്തായി അരയാക്കടവ് പാലത്തില്‍ നിന്ന് വാഹനങ്ങളില്‍ വന്ന് മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കയാണ്. രാത്രിയിലാണ് വാഹനങ്ങളില്‍ വന്ന് മാലിന്യം തള്ളുന്നത്.

prp

Leave a Reply

*