സിഗരറ്റ് വലിച്ചതിന് 15,000 രൂപ പിഴ, ഉടനെ കുറ്റി റോഡിലേക്കെറിഞ്ഞു, പിഴ അരലക്ഷം

‌ലണ്ടന്‍: സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000രൂപ പിഴ. അലക്സ് ഡേവിസ് എന്നയാള്‍ക്കാണ് കൗണ്‍സില്‍ അധികൃതര്‍ പിഴ ചുമത്തിയത്.

റോഡില്‍ നിന്ന് സിഗരറ്റ് വലിച്ചതിനാണ് അലക്സിന് ആദ്യം പിഴ ലഭിച്ചത്. ഇതിനുപിന്നാലെ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുറ്റി അലക്സ് റോഡിലേക്കിട്ടു. ഇതോടെ പിഴ തുക ഉയര്‍ന്നു.

ഗ്ലൗസെസ്റ്റര്‍ഷയറിലെ തോണ്‍ബറിയില്‍ വച്ചാണ് അലക്സിന് പിടിവീണത്. സിഗരറ്റ് വലിച്ചതിന് 15,000 രൂപ മാത്രമായിരുന്നു പിഴയെങ്കില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതോടെ ഇത് 55,603 രൂപയായി ഉയര്‍ന്നു. അലക്സ് തന്റെ തെറ്റ് അംഗീകരിക്കാന്‍ തയ്യാറായെങ്കിലും പിഴ തുക അടയ്ക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് വിഷയം കോടതിയുടെ പരിഗണനയ്ക്ക് വിടുകയാണെന്ന് കൗണ്‍സില്‍ അംഗം പറഞ്ഞു.

ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്നത് വലിച്ചുതീരാറായ സിഗരറ്റ് കുറ്റികളാണ്. ഇത് ഓരോ വര്‍ഷവും ഏകദേശം 766.6 ദശലക്ഷം കിലോഗ്രാം വിഷ മാലിന്യമുണ്ടാക്കുന്നെന്നുമാണ് യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം പറയുന്നത്. ലോകത്താകമാനമുള്ള നൂറ് കോടി പുകവലിക്കാര്‍ക്കായി ആറ് ലക്ഷം കോടി സിഗരറ്റുകളാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. സെല്ലുലോസ് അസറ്റേറ്റ് നാരുകള്‍ എന്നറിയപ്പെടുന്ന മൈക്രോപ്ലാസ്റ്റിക് ആണ് ഈ സിഗരറ്റുകളുടെ പ്രധാന ഘടകം. അതുകൊണ്ടുതന്നെ ഇവ അഴുകാന്‍ 18 മാസം മുതല്‍ 10 വര്‍ഷം വരെ സമയമെടുക്കും.

prp

Leave a Reply

*