വീണ്ടും ഞെട്ടിപ്പിക്കുന്ന സൈബര്‍ ആക്രമണം; ഫൈസര്‍ വാക്സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

വാഷിങ്ടണ്‍: ( 10.12.2020) അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ വാക്സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും കോവിഡ് വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി വിവരം. യൂറോപ്പ്യന്‍ യൂണിയനില്‍ വാക്സിന്‍ വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ് (ഇ എം എ) തങ്ങള്‍ സൈബര്‍ അറ്റാക്കിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി തയ്യാറായില്ല.

യൂറോപ്പിലെ മെഡിസിന്‍സ് റെഗുലേറ്ററിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലാണ് വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്. അതേസമയം വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകില്ലെന്ന് ഫൈസറും ബയോഎന്‍ടെക്കും പറഞ്ഞു. വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സൈബര്‍ ആക്രമണം തടസമാകില്ലെന്ന് ഇ എം എ അറിയിച്ചതായും ഫൈസര്‍, ബയോഎന്‍ടെക്ക് കമ്ബനികള്‍ പ്രതികരിച്ചു.

അതേസമയം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇരു കമ്ബനികളും തയ്യാറായില്ല. ലോകത്ത് കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫൈസറും ബയോഎന്‍ടെക്കുമാണ്. ബ്രിട്ടനില്‍ ഫൈസര്‍ വാക്സിന്റെ വിതരണം ആരംഭിച്ച്‌ തുടങ്ങിയിരുന്നു.

prp

Leave a Reply

*