ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​ വി​ത​ര​ണം ചെ​യ്​​തതായി പരാതി

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ കാ​രു​ര്‍ 42ാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. പ​രാ​തി​യെ തു​ട​ര്‍​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

പൂ​ജി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥാ​നാ​ര്‍​ഥി​യും പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ബി.​ജെ.​പി ചി​ഹ്ന​മാ​യ താ​മ​ര പൂ​ക്ക​ള്‍ വി​ത​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് കാ​രൂ​ര്‍ വാ​ര്‍​ഡ് ഏ​ജ​ന്‍​റ് ടി.​ജി പ​ര​മേ​ശ്വ​ര​നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

prp

Leave a Reply

*