വഴി തെറ്റിയെത്തിയ ചൈനീസ് സൈനികന് ഇന്ത്യയുടെ കരുതല്‍; ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരികെ നല്‍കി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.

ചൈനീസ് സൈന്യത്തിന് കൈമാറുന്നതിന് മുമ്ബ് സൈനികനെ വിശദമായി ചോദ്യം ചെയ്‌തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കുമെന്ന് ഇന്നലെ തന്നെ സൈന്യം വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍, ഭക്ഷണം, കമ്ബിളി വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നല്‍കി.

ഉയര്‍ന്ന ഉയരത്തില്‍ നിന്നും കഠിനമായ കാലാവസ്ഥയില്‍ നിന്നും സൈനികനെ സംരക്ഷിച്ചതായി ഇന്ത്യന്‍ സൈന്യം പ്രസ്‌താവനയിലൂടെ അറിയിച്ചു. കാണാതായ സൈനികനെപ്പറ്റി ചൈന അന്വേഷണം നടത്തിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. കന്നുകാലികളെ ഒരു ചെമ്മരിയാടില്‍ നിന്ന് വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനിടെയാണ് സൈനികനെ നഷ്ടപ്പെട്ടതെന്ന് ചൈനീസ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. സൈനികനെ ഇന്ത്യ ഉടന്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താ‌വനയില്‍ പറഞ്ഞിരുന്നു.

ജൂണ്‍ 15ലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തിയിരുന്നു. ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

prp

Leave a Reply

*