കര്‍ണാടകയിലും ലിഥിയം സാന്നിധ്യം

ബംഗളൂരു: ജമ്മുവിനു പിന്നാലെ കര്‍ണാടകയിലും ലിഥിയത്തിന്‍റെ വന്‍ ശേഖരമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.മാണ്ഡ്യ, യാദ്ഗിര്‍ ജില്ലകളിലായി 1600 ടണ്ണോളം ഭൂഗര്‍ഭ ലിഥിയം ശേഖരമുള്ളതായാണ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഓഫ് ആറ്റമിക് മിനറല്‍സിന്‍റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വിശദമായ പര്യവേക്ഷണങ്ങള്‍ നടന്നുവരികയാണ്. സാങ്കേതികവും സാമൂഹികവും സാമ്ബത്തികവുമായ പഠനങ്ങള്‍ക്കുശേഷമായിരിക്കും ഇവിടെനിന്നു ലിഥിയം ഉത്പാദനത്തിന്‍റെ സാധ്യതകള്‍ പരിഗണിക്കുക. ഇലക്‌ട്രിക് വാഹനങ്ങളും മൊബൈല്‍ ഫോണുകളുമടക്കമുള്ളവയുടെ ബാറ്ററി നിര്‍മാണത്തിന് ഭാവിയില്‍ ഏറ്റവുമധികം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്ന മൂലകമാണ് ലിഥിയം. വരുംകാലങ്ങളിലെ പെട്രോള്‍ എന്ന വിശേഷണവും സാങ്കേതിക-സാമ്ബത്തിക […]

കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ തീറ്റതേടി തമിഴ്‌നാട്ടില്‍ നിന്നും ചെമ്മരിയാടിന്‍ കൂട്ടം, ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകള്‍

ആലത്തൂര്‍: പാലക്കാടന്‍ നെല്ലറയിലെ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ തീറ്റ തേടി തമിഴ്‌നാട്ടില്‍ നിന്നും ചെമ്മരിയാടിന്‍ കൂട്ടമെത്തി. കോയമ്ബത്തൂരില്‍ ചോളം വിളവെടുപ്പ് കാലമായതിനാല്‍ സുലൂരില്‍ നിന്നുള്ള ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ ഇക്കുറി നേരത്തേതന്നെ കേരളത്തിലേക്കെത്തി. സാധാരണ കേരളത്തിലെ രണ്ടാം വിളകൊയ്ത്ത് പൂര്‍ണമായും കഴിഞ്ഞാണ് ഈ സംഘങ്ങള്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി പലയിടത്തും രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചു തുടങ്ങിയതോടെത്തന്നെ ചെമ്മരിയാടിന്‍ പറ്റങ്ങള്‍ പാലക്കാട്ടേക്ക് എത്തുകയായിരുന്നു. കൊയ്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെയാണ് ഇവയുടെ തമ്ബ് ഒരുക്കിയിരിക്കുന്നത്. ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകളുണ്ട്. […]

തുര്‍ക്കിയില്‍ വീണ്ടും ഭൂകന്പം; ഒരാള്‍ മരിച്ചു

അങ്കാറ: തെക്കന്‍ തുര്‍ക്കിയില്‍ ഇന്നലെയുണ്ടായ ഭൂകന്പത്തില്‍ ഒരാള്‍ മരിച്ചു. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു.രണ്ടു ഡസനിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. മൂന്നാഴ്ച മുന്പുണ്ടായ അതിശക്തമായ ഭൂകന്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളാണ് ഇന്നലെ തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ യുവാവിനെയും മകളെയും രക്ഷപ്പെടുത്തി. മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ട്ട് പട്ടണമാണ് ഇന്നലെയുണ്ടായ ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. ഫെബ്രുവരി ആറിനുണ്ടായ ഭൂകന്പത്തില്‍ കാര്യമായ നാശനഷ്ടം സംഭവിച്ച 11 പ്രവിശ്യകളിലൊന്നാണ് മലാത്യ. തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകന്പത്തില്‍ 48,000 പേരാണു മരിച്ചത്. 185,000 കെട്ടിടങ്ങള്‍ തകരുകയോ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ […]

ഗാനമേളയില്‍ സംഭവിച്ചത് ഇതാണ്, വിശദീകരിച്ച്‌ വിനീത്

ചേര്‍ത്തല വാരനാട് ദേവീ ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസന് ഓടി രക്ഷപ്പെടേണ്ടി വന്നെന്ന് തുടങ്ങി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ എന്താണ് അന്ന് നടന്നതെന്ന് വിശദീകരിക്കുകയാണ് നടന്‍. പരിപാടിയുടെ അവസാനഘട്ടത്തില്‍ നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച്‌ പുറത്തു കടക്കേണ്ട സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടി കയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടി വന്നു. അല്ലാതെ ആരും ഒരു തരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നാണ് വിനീത് വിശദീകരിക്കുന്നത്. ഓരോ പാട്ടും തനിക്കൊപ്പം ഏറ്റുപാടിയ […]

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പെന്‍ഷന്‍ വിതരണത്തിന് തടസമാകുന്നു

നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതായും ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍. പെന്‍ഷന്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്ബനി എടുക്കുന്ന താല്‍ക്കാലിക കടമെടുപ്പ് സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്രനിലപാട് പെന്‍ഷന്‍ വിതരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. അതുകാരണം, പെന്‍ഷന്‍ വിതരണത്തിനുള്ള തുക ബജറ്റില്‍ നിന്നും മാറ്റിവയ്‌ക്കേണ്ടി വരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിടപ്പുരോഗികളുടെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുടെയും കൂട്ടിരിപ്പുകാര്‍ക്ക് നല്‍കുന്ന ആശ്വാസകിരണം പെന്‍ഷന്‍ […]

ഇന്ത്യന്‍ ടെക്കികളെ ജര്‍മ്മനിയിലേക്ക് ക്ഷണിച്ച്‌ ചാന്‍സലര്‍; കുടുയേറ്റ വ്യവസ്ഥകള്‍ ലഘൂകരിക്കുമെന്നും ഒലാഫ് ഷോള്‍സിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐടി വിദഗ്ധരേയും പ്രൊഫഷണലുകളേയും ജര്‍മ്മനിയിലേക്ക് ക്ഷണിച്ച്‌ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. പ്രൊഫഷണലുകള്‍ക്ക് വിസ ലഭിക്കാനും കുടുയേറ്റ വ്യവസ്ഥകള്‍ ലഘൂകരിക്കാനും ജര്‍മ്മന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയായ ജര്‍മ്മനിയില്‍ പ്രൊഫഷണലുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഷോള്‍സിന്റെ പ്രസ്താവന. നിങ്ങളില്‍ നിരവധിപേര്‍ ജര്‍മ്മനിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്നതായി എനിക്ക് ഉറപ്പാണ്. ഞങ്ങള്‍ക്ക് എല്ലാ മേഖലയിലേക്കും തൊഴിലാളികളെ ആവശ്യമായുണ്ട്. പ്രത്യേകിച്ച്‌ സോഫ്റ്റ്വെയര്‍ ഐടി മേഖലകളിലേക്ക്. ബെംഗളൂരുവിലെ സഎസ്‌എപി ലാബ്‌സ് […]

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം. രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തി തുടങ്ങുന്ന ഉത്സവം ഇനി പത്തുനാള്‍ തുടരും. മാര്‍ച്ച്‌ 7നാണ് പൊങ്കാല. പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. മാര്‍ച്ച്‌ ഒന്ന് ബുധനാഴ്ച്ച കുത്തിയോട്ട വ്രതം ആരംഭിക്കും. 10-12 വയസ് പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ ഇത്തവണ കുത്തിയോട്ടത്തില്‍ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച്‌ ഏഴിന്‌ രാത്രി 10.15ന് […]

മാര്‍ച്ച്‌ ഒന്നുമുതല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളില്ല; നടപടി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം

കോട്ടയം: സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാര്‍ച്ച്‌ ഒന്നിന് നിലവില്‍ വരും. കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരവും യാത്രക്കാര്‍ക്കും സ്വകാര്യ ബസുടമകള്‍ക്കും തിരിച്ചടിയുമായേക്കാവുന്ന തീരുമാനം പിന്‍വലിപ്പിക്കാന്‍ വന്‍സമ്മര്‍ദമാണ് ഗതാഗത വകുപ്പിനുമേലുള്ളത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മേല്‍ സര്‍വിസ് നടത്താന്‍ അനുമതി നല്‍കേണ്ടെന്ന തീരുമാനം 2014 ലാണ് ഹൈകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ എടുക്കുന്നത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള […]

സിനിമയെ തകര്‍ക്കാന്‍ ബോളിവുഡ് മാഫിയ ശ്രമിക്കുന്നു; അമിതാഭ് ബച്ചനും ടൈഗര്‍ ടൈഗര്‍ ഷ്റോഫിനുമെതിരെ കങ്കണ റണാവത്

അമിതാഭ് ബച്ചനും ജാക്കി ഷ്‌റോഫിന്റെ മകന്‍ ടൈഗര്‍ ടൈഗര്‍ ഷ്റോഫിനുമെതിരെകങ്കണ റണാവത്. ഇരുവരെയും ബോളിവുഡ് മാഫിയയുടെ ആളുകള്‍ എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ സിനിമ റിലീസ് ചെയ്യുന്ന ദിവസം 2014 ല്‍ ഇറങ്ങിയ യാരിയാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇതേ ദിവസം റിലീസ് ചെയ്യുന്നത്. ഇതോടെയാണ് കങ്കണ പ്രതികരണവുമായി രംഗത്ത് എത്തിയത്. “എമര്‍ജന്‍സി എന്ന സിനിമയുടെ റിലീസിനായി ഞാന്‍ ഇന്ഡസ്ട്രിയിലെ ഷെഡ്യൂള്‍ പരിശോധിച്ചപ്പോള്‍ കലണ്ടറില്‍ ഒരുപാട് ദിവസങ്ങളാണ് ഒഴിവുണ്ടായത്. ഈ വര്‍ഷം ഒക്ടോബര്‍ 20 ന് […]

പോണ്ടിങ്ങും ധോണിയുമല്ല…! ഏറ്റവും കൂടുതല്‍ ഐ.സി.സി കിരീടങ്ങളുള്ള ക്യാപ്റ്റന്‍ ഇതാ…

വനിത ട്വന്റി20 ലോകകപ്പില്‍ ഹാട്രിക് കിരീടവുമായി ആസ്ട്രേലിയ ചരിത്രം കുറിച്ചപ്പോള്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടം. ഏറ്റവും കൂടുതല്‍ ഐ.സി.സി കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ ഇതിഹാസ നായകന്‍മാരായ റിക്കി പോണ്ടിങ്ങിനെയും എം.എസ് ധോണിയെയും മറികടന്നിരിക്കുകയാണ് മെഗ് ലാനിങ്. റിക്കി പോണ്ടിങ്ങ് നാല് കിരീടങ്ങളും എം.എസ് ധോണി മൂന്ന് ഐ.സി.സി കിരീടങ്ങളുമാണ് നേടിയത്. എന്നാല്‍, ഓസീസ് പെണ്‍പടക്കൊപ്പം അഞ്ച് വിശ്വകിരീടങ്ങളാണ് മെഗ് ലാനിങ് നേടിയത്. ഈ അപൂര്‍വ്വ നേട്ടത്തോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായും […]