കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ തീറ്റതേടി തമിഴ്‌നാട്ടില്‍ നിന്നും ചെമ്മരിയാടിന്‍ കൂട്ടം, ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകള്‍

ആലത്തൂര്‍: പാലക്കാടന്‍ നെല്ലറയിലെ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ തീറ്റ തേടി തമിഴ്‌നാട്ടില്‍ നിന്നും ചെമ്മരിയാടിന്‍ കൂട്ടമെത്തി.

കോയമ്ബത്തൂരില്‍ ചോളം വിളവെടുപ്പ് കാലമായതിനാല്‍ സുലൂരില്‍ നിന്നുള്ള ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ ഇക്കുറി നേരത്തേതന്നെ കേരളത്തിലേക്കെത്തി.

സാധാരണ കേരളത്തിലെ രണ്ടാം വിളകൊയ്ത്ത് പൂര്‍ണമായും കഴിഞ്ഞാണ് ഈ സംഘങ്ങള്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി പലയിടത്തും രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചു തുടങ്ങിയതോടെത്തന്നെ ചെമ്മരിയാടിന്‍ പറ്റങ്ങള്‍ പാലക്കാട്ടേക്ക് എത്തുകയായിരുന്നു. കൊയ്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെയാണ് ഇവയുടെ തമ്ബ് ഒരുക്കിയിരിക്കുന്നത്.

ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകളുണ്ട്. പാടത്ത് കൂട്ടമായിറങ്ങി തീറ്റ തേടുന്നതിനിടെയുള്ള കാഷ്ഠം നെല്‍കൃഷിക്ക് നല്ല വളമാണ്. ഓരോ പാടത്തും ആടിനെ മേയ്ക്കാന്‍ കര്‍ഷകര്‍ സംഘത്തിന് അങ്ങോട്ട് പണം നല്‍കണം. ജില്ലയില്‍ രണ്ടാംവിള നെല്‍കൃഷി പൂര്‍ണമായും കൊയ്യുമ്ബോഴേക്കും പൊള്ളാച്ചിയില്‍ നിന്നുള്ള സംഘങ്ങളും ഇവിടേക്ക് എത്തും.

തമിഴ്‌നാടില്‍ ചോളം വിളവെടുപ്പ് കഴിയുമ്ബോള്‍ ഈ സംഘങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോകും. അപ്പോഴേക്കും കേരളത്തില്‍ ഒന്നാം വിള നെല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.

prp

Leave a Reply

*