തുര്‍ക്കിയില്‍ വീണ്ടും ഭൂകന്പം; ഒരാള്‍ മരിച്ചു

അങ്കാറ: തെക്കന്‍ തുര്‍ക്കിയില്‍ ഇന്നലെയുണ്ടായ ഭൂകന്പത്തില്‍ ഒരാള്‍ മരിച്ചു. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു.രണ്ടു ഡസനിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു.

മൂന്നാഴ്ച മുന്പുണ്ടായ അതിശക്തമായ ഭൂകന്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളാണ് ഇന്നലെ തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ യുവാവിനെയും മകളെയും രക്ഷപ്പെടുത്തി.

മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ട്ട് പട്ടണമാണ് ഇന്നലെയുണ്ടായ ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. ഫെബ്രുവരി ആറിനുണ്ടായ ഭൂകന്പത്തില്‍ കാര്യമായ നാശനഷ്ടം സംഭവിച്ച 11 പ്രവിശ്യകളിലൊന്നാണ് മലാത്യ.

തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകന്പത്തില്‍ 48,000 പേരാണു മരിച്ചത്. 185,000 കെട്ടിടങ്ങള്‍ തകരുകയോ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തു.

ഫെബ്രുവരി ആറിനുണ്ടായ ഭൂകന്പത്തെത്തുടര്‍ന്ന് 10,000 തുടര്‍ ചലനങ്ങളുണ്ടായെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്‌ഏജന്‍സിയായ എഎഫ്‌എഡി അറിയിച്ചു.

prp

Leave a Reply

*