തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. അതേസമയം, വനിത മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച യുഡിഎഫ് എംഎല്‍എ എം കെ മുനീറിന്‍റെ പരാമര്‍ശത്തെച്ചൊല്ലി ഇന്ന് നിയമസഭയില്‍ കയ്യാങ്കളിയുണ്ടി. ബെര്‍ലിന്‍ മതില്‍ പൊളിച്ച പോലെ ഈ […]
Category: Politics
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ രാഹുല്‍ ഗാന്ധി തീരുമാനിക്കും
ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിന്‍റെതാണ് തീരുമാനം. മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കുന്നത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാത്രം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ തെളിച്ചമുണ്ടായില്ല. ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് മേല്‍ക്കൈ നേടിയെന്നാണ് വിവരം. എ.ഐ.സി.സി നിരീക്ഷകനായെത്തിയ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭ […]
‘ഗാന്ധിജി, രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍’: വിഡ്ഢിത്തം വിളമ്പി യൂത്ത് ലീഗ് നേതാവ്
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയത്തില്‍ അണികള്‍ ആവേശ ഭരിതരായിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രസംഗത്തിനിടയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് അബദ്ധം പിണഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് ഗാന്ധിജി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ട കോയമ്പത്തൂരില്‍ വെച്ചാണ് തുടങ്ങി തെറ്റായ വസ്തുതകള്‍ പറഞ്ഞതാണ് ഈ യുവനേതാവിനു പണിയായത്. “നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ […]
അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കരുത്ത് കാട്ടി കോണ്‍ഗ്രസ്; കനത്ത പ്രഹരമേറ്റുവാങ്ങി ബിജെപി
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും വിജയക്കൊടി പാറിച്ചാണ് കോണ്‍ഗ്രസിന്‍റെ തേരോട്ടം. ബിജെപിക്കാകട്ടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും നേരിട്ടത് കനത്ത പ്രഹരമാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പു തോല്‍വി കൂടിയാണിത്. ഒന്നരപ്പതിറ്റാണ്ടോളം ബിജെപിയുടെ നെടുംകോട്ടയായിരുന്ന ചത്തീസ്ഗഢ് പിടിച്ചെടുത്ത കോണ്‍ഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യകക്ഷികളോടൊപ്പം അധികാരത്തിലേക്കെത്തി. മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസിന് അപ്രതീക്ഷിത അടിയേറ്റത്. ഇവിടെ കോണ്‍ഗ്രസിന്‍റെ 10 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) അധികാരത്തിലെത്തി. തെലങ്കാനയില്‍ […]
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നില ഭദ്രം; ബിജെപിയ്ക്ക് വന്‍ തിരിച്ചടി
ജയ്‌പൂര്‍ : രാജസ്ഥാനില്‍ വോട്ട് എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ . കോണ്‍ഗ്രസ് 92 സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപി 82 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത് . ബി എസ പി 3 സീറ്റിലും മുന്നിലാണ്. 22 സീറ്റില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനവുമായി തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലെത്തി. കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ ടിആര്‍എസ് 84 സീറ്റുകളില്‍ മുന്നിലാണ്. വടക്കന്‍ തെലങ്കാന, തെക്കന്‍ തെലങ്കാന, ഹൈദരാബാദ് മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും […]
ഇത് തിരിച്ചുവരവിന്‍റെ തുടക്കം മാത്രം; ഇനി വരാന്‍ പോകുന്ന മോദി മുക്തഭാരതം: രമേശ് ചെന്നിത്തല
തിരുവനന്തപുരം : അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം വര്‍ഗീയശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ്. മോദി മുക്തഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്‍റെ ലക്ഷണമാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അഞ്ച് […]
രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം; തെലങ്കാനയില്‍ ടിആര്‍എസിന് കേവലഭൂരിപക്ഷം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദേശീയപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. അതിനാല്‍, ഫലം […]
തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്‌ണന്‍റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷത്തിന് വഴിമാറിയത്തോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിക്കുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി
മുംബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. പൂനെ നിയോജകമണ്ഡലത്തില്‍ ഇവരെ സ്ഥാനാര്‍ത്ഥി ആയി നിര്‍ത്താന്‍ ബി.ജെ.പിയില്‍ ശ്രമമുണ്ട്. ഇതിന് സൂചനയെന്നോണം ഇക്കഴിഞ്ഞ ജൂണ്‍ മാസം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നടിയുമായി അവരുടെ മുംബൈയിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം മാധുരി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയിലുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റം ഒന്നും ഉണ്ടായില്ലെങ്കില്‍ മാധുരി തന്നെയാകും പൂനെയിലെ ബി.ജെ.പി […]
‘അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്’: ഇ പി ജയരാജന്‍
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി ഇ പി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മന്ത്രി സമരത്തെ വിമര്‍ശിച്ചത്. ”ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം… പുറത്ത് നിരാഹാര സത്യാഗ്രഹം….. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്. ഒടുവില്‍ ആശുപത്രിയില്‍ വെച്ച് തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്…..” ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം… പുറത്ത് നിരാഹാര സത്യാഗ്രഹം….. അവിടെ പാലുകാച്ചല്‍ ഇവിടെ […]









