ചെന്നിത്തല പരിധി വിടുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ  വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ” സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി ഇന്ന് പാര്‍ട്ടി സെക്രട്ടറിയായാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കും..” ഇങ്ങനെ നീളുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍. നവോത്ഥാന സംഘടനകളെ മാത്രമല്ല ചെന്നിത്തല അധിക്ഷേപിച്ചത്, യോഗത്തില്‍ പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിക്കുകയും ചെയ്തു. […]

‘കുമ്മനത്തെ കേരളത്തില്‍ വേണം’; മടക്കികൊണ്ടുവരാന്‍ നീക്കം ശക്തമാക്കി ആര്‍എസ്എസ്

കൊച്ചി: ശബരിമല സമരം ചൂടുപിടിപ്പിക്കാന്‍ കുമ്മനത്തെ തിരികെ വിളിക്കണമെന്ന് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്‌എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. മിസോറാം തെരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് കുമ്മനത്തിനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ […]

നാലാം ദിവസവും സഭ സ്തംഭിപ്പിച്ച്‌ യുഡിഎഫ്; നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ല്‍ സ​മ​രം പ്ര​ഖ്യാ​പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ് ചോദ്യോത്തര വേള പോലും നടത്താനാകാത്ത വിധം പ്രതിപക്ഷം ബഹളമുണ്ടാക്കി നിയമസഭ നടപടികള്‍ തടസപ്പെടുത്തിയത് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭയെ അറിയിച്ചിരുന്നു.  സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു. വി.എസ്. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. അനിശ്ചിതകാല സത്യഗ്രഹസമരത്തിനാണ് യുഡിഎഫ് നീക്കം. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയതോടെ […]

നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍; തല്‍കാലം ബിജെപി പാളയത്തിലേക്കില്ല

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് മോഹന്‍ലാല്‍ തന്‍റെ നയം വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ ഇല്ലെന്ന് ആര്‍എസ്‌എസ് നേതൃത്വത്തോട് താരം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ തരൂരിനെതിരെ ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അന്നൊന്നും താരം തന്‍റെ നിലപാട് തുറന്നു പറഞ്ഞിരുന്നില്ല. താന്‍ മത്സരിച്ചാല്‍ രാഷ്ട്രീയപരമായി താന്‍ വേട്ടയാടപ്പെടുമെന്ന ഭയമാണ് മോഹന്‍ലാലിന്‍റെ പിന്‍മാറ്റത്തിനു പ്രധാന കാരണമെന്നാണ് അറിയുന്നത്. ഇപ്പോള്‍ ആനക്കൊമ്പ് കേസ് വീണ്ടും സജീവമായതും പുനരന്വേഷണത്തിനുള്ള സാധ്യത വര്‍ധിച്ചതും […]

ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്

കോഴിക്കോട്: ശബരിമല വിഷയം സംബന്ധിച്ച സമരം ശക്തമാക്കാന്‍ കോഴിക്കോട് ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്താനും തീരുമാനമായി. അമിത് ഷായുടെ വരവിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. കേരളസര്‍ക്കാര്‍ നിരോധനാജ്ഞ പിന്‍വലിക്കുന്നതു വരെ നിലയ്ക്കലില്‍ ബിജെപി നടത്തുന്ന സമരം തുടരാനും പാര്‍ട്ടി യോഗം തീരുമാനിച്ചു.  ശബരിമല വിഷയം സംബന്ധിച്ച്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് അമിത് ഷാ കേരളസന്ദര്‍ശനം നടത്താന്‍ […]

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി

തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല. മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ചന്ദ്രമുഖി.ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായും സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തെലങ്കാനയിലെ ഹിജ്റ സമിതി ഇത് സംബന്ധിച്ച് […]

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജ് എംഎല്‍എയും ബിജെപി എംഎല്‍എ ഒ.രാജഗോപാലും തമ്മില്‍ ധാരണ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷന്‍ പി.സി.ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ […]

ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല കമ്മീഷന്‍റെ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു: പി.കെ.ശശി

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഏത് നിലപാടും ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് പി. കെ ശശി എംഎല്‍എ. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്നും തനിക്കെതിരെയുള്ള അച്ചടക്കനടപടിയില്‍ പൂര്‍ണ്ണമായും വിധേയനാകുമെന്നും ശശി വ്യക്തമാക്കി. തന്‍റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പി. കെ. ശശി പറഞ്ഞു. തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭാഗീതയെ കുറിച്ച്‌ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടില്ല എന്നാല്‍ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടാവും. തന്‍റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചതാണ്. […]

പി കെ ശശിക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്.  ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി.കെ.ശശിയ്ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയത്. ആരോപണം ഉയര്‍ന്ന ശേഷം പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു പി.കെ ശശി.ശശി സംസ്ഥാനസമിതിയ്ക്ക് നൽകിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയിൽ തീരുമാനമായത്. പി.കെ ശശി പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ശശിയ്ക്കെതിരെ […]

പീഡന പരാതി; പികെ ശശിയ്ക്കെതിരെ ഇന്ന് നടപടി

തിരുവനന്തപുരം: പീഡന പരാതിയില്‍ പികെ ശശിക്കെതിരെ സി പി എം ഇന്ന് നടപടി എടുക്കും .ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി പി എം സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഗൂഢാലോചനയുണ്ടെന്ന പി. കെ ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും. പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി കമ്മീഷന്‍. ശശിക്കും 2 ജില്ല കമ്മിറ്റിയംഗങ്ങള്‍ക്കുമെതിരെ നടപടി ശുപാര്‍ശയുള്ള റിപ്പോര്‍ട്ടാണ് ഇന്ന് […]