തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹ വ്യാപന സാദ്ധ്യത നിലനില്‍ക്കുമ്ബോഴും ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. മാസ്ക്ക് വയ്ക്കാന്‍ പോലും മടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. പത്ത് ദിവസത്തിനിടെ ഹോം ക്വാറന്റീന്‍ ലംഘിച്ചത് നാനൂറിലേറെപ്പേരാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇനി മുതല്‍ നിരീക്ഷണം ലംഘിച്ചാല്‍ അതിന് സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനിടെ 407 പേരാണ് ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയത്. എറണാകുളത്താണ് ക്വാറന്റീന്‍ ലംഘനം എറ്റവും കൂടുതല്‍. 237 എണ്ണം. രോഗ വ്യാപനം കൂടുതലുള്ള കാസര്‍കോട് 86 […]
Category: Kerala
കൊവിഡിനെ പിടിച്ചുകെട്ടാനാകാതെ രാജ്യം, 24 മണിക്കൂറിനിടെ 170 മരണം, രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6387 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. ഇതുവരെ 1,51,767 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 170 മരണമാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 4337 ആയി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യു.കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാജ്യത്ത് നിലവില്‍ […]
ചൈനയുടെ പ്രകോപനം; ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു, നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങളും
ഡെറാഡൂണ്‍ : ഇന്ത്യന്‍ അതിര്‍ത്തികളിലെ ചൈനയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി. ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു. ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതായി […]
ഡല്‍ഹിയില്‍ മലയാളി നഴ്സിെന്റ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മകന്‍
ന്യൂഡല്‍ഹി: മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകന്‍. ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍നിന്ന് കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്തുകയോ െഎ.സി.യുവില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ലെന്നും അഖില്‍ പറഞ്ഞു. ഉപയോഗിച്ചതും ഗുണനിലവാരം ഇല്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യിപ്പിച്ചു. വേണ്ടത്ര അണുനശീകരണം നടത്തിയില്ല, പഴകിയതും കീറിയതുമായ മാസ്കുള്‍ നല്‍കി ആശുപത്രി അധികൃതര്‍ പണം വാങ്ങിയതായും അഖില്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം മുമ്ബാണ് […]
അറബിക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു : ശക്തമായ കാറ്റും മഴയും ഉണ്ടാകും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു , ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 31 ഓടു കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടലിലുമായാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. ഇതോടെ ജനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോകുന്ന മല്‍സ്യതൊഴിലാളികള്‍ മെയ് 31 മുതല്‍ ജൂണ്‍ 4 വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പും […]
എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി; രോഗത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് കമ്മീഷനെ നിയോഗിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഇനിയും നല്ല ഫലമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി എം.പിമാരും എം.എല്‍.എമാരുമായുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ഇതിനെ നേരിടാന്‍ കടുത്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് കമ്മീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി വി. മുരളീധരനും ചര്‍ച്ചയില്‍ […]
അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്, പകര്‍പ്പവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം
പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ആണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ജോണിന്റെ നിര്‍മാണ കമ്ബനിയായ ജെ.എ എന്റര്‍ടെയ്‌ന്‍മെന്റാവും ചിത്രം നിര്‍മിക്കുക. ”ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിംഗ് ചിത്രമാണ് അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു..” ജോണ്‍ എബ്രഹാം […]
വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലിസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലിസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി […]
കാസര്‍കോട് 14 പേര്‍ക്ക് കോവിഡ്; നിfeരീക്ഷണത്തില്‍ 3180 പേര്‍
കാസര്‍കോട്: കാസര്‍കോടിനെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ് പരക്കുന്നു. ഇന്നലെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 14 പേരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുള്ളതാണ്. ഇതില്‍ ഗള്‍ഫില്‍ നിന്ന് വന്ന ആള്‍ 38 വയസുള്ള ഉദുമ സ്വദേശിയാണ്. ഇതില്‍ കുമ്ബളയില്‍ നിന്ന് 8 പേര്‍ക്കും മംഗല്‍പാടിയില്‍ നിന്ന് 2 പേര്‍ക്കും വോര്‍ക്കാടി, മീഞ്ച ഉദുമ കുമ്ബഡാജെ എന്നീ പ്രദേശത്ത് നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറുപേര്‍ പതിനെട്ടാം തീയതി മുംബൈയില്‍ നിന്ന് […]
ബെവ്‌കോ ആപ്പിന്‍റെ 50 പൈസ ലഭിക്കുന്നത് ഫെയര്‍കോഡ് കമ്ബനിക്ക്; രേഖകളുമായി ചെന്നിത്തല
ബെവ്‌കോ ആപ്പിന്‍റെ ടോക്കണ്‍ തുകയായ 50 പൈസ ലഭിക്കുന്നത് ആപ് തയാറാക്കിയ ഫെയര്‍കോഡ് കമ്ബനിക്കെന്ന് തെളിയിക്കുന്ന രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ബാറുകള്‍ സര്‍ക്കാരിന് നല്‍കുന്ന ധാരണാ പത്രത്തിലാണ് ഇത് സംബന്ധിച്ച നിബന്ധനയുള്ളത്. തുക ബെവ്‌കോക്കാണെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞെന്നും ചെന്നിത്തല ആരോപിച്ചു. ബാറുടമകള്‍ നല്‍കുന്ന ധാരണാ പത്രത്തിന്‍റെ പകര്‍പ്പാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ബാറുകാരില്‍ നിന്ന് ഓരോ ടോക്കണിനായി വാങ്ങുന്ന അമ്ബത് പൈസ് ആദ്യം തന്നെ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ ഫെയര്‍ കോഡ് […]
