കാസര്‍കോട് 14 പേര്‍ക്ക് കോവിഡ്; നിfeരീക്ഷണത്തില്‍ 3180 പേര്‍


കാസര്‍കോട്: കാസര്‍കോടിനെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ് പരക്കുന്നു. ഇന്നലെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 14 പേരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുള്ളതാണ്. ഇതില്‍ ഗള്‍ഫില്‍ നിന്ന് വന്ന ആള്‍ 38 വയസുള്ള ഉദുമ സ്വദേശിയാണ്. ഇതില്‍ കുമ്ബളയില്‍ നിന്ന് 8 പേര്‍ക്കും മംഗല്‍പാടിയില്‍ നിന്ന് 2 പേര്‍ക്കും വോര്‍ക്കാടി, മീഞ്ച ഉദുമ കുമ്ബഡാജെ എന്നീ പ്രദേശത്ത് നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ ആറുപേര്‍ പതിനെട്ടാം തീയതി മുംബൈയില്‍ നിന്ന് വന്ന 57, 62, 52, 60, 26 വയസ്സുള്ള കുമ്ബള സ്വദേശികളും 52 വയസ്സുള്ള കുമ്ബഡാജെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 33, 45 വയസുള്ള പൂനയില്‍ നിന്ന് വന്ന മംഗല്‍പാടി സ്വദേശികള്‍ക്കും മുബൈയില്‍ നിന്ന് വന്ന 30, 47 വയസുള്ള സഹോദരങ്ങള്‍ക്കും മുംബൈയില്‍ നിന്ന് വന്ന 54 വയസുള്ള വോര്‍ക്കാടി സ്വദേശിയും, 50 വയസ്സുള്ള മീഞ്ച സ്വദേശിക്കും ബാംഗ്ലൂരില്‍ നിന്ന് വന്ന 38 വയസ്സുള്ള ഉദുമ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ജില്ലയില്‍ 3180 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2589 പേരും ആശുപത്രികളില്‍ 591 പേരും. തുടര്‍ സാമ്ബിള്‍ ഉള്‍പ്പെടെ 6217 സാമ്ബിളുകളാണ് ആകെ അയച്ചത്. 5617 സാമ്ബിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 184 സാമ്ബിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 213 പേര്‍ ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ 6 പേര്‍ ഇന്നലെ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്ന് വന്ന 26 വയസ്സുള്ള കള്ളാര്‍ സ്വദേശി, 26 വയസ്സുള്ള കാസര്‍കോട് മുനിസിപ്പാലിറ്റി സ്വദേശി, ഒരു കുടുംബത്തിലെ അംഗങ്ങളായ 50, 35, 8, 11 വയസ്സുള്ള പൈവളിക സ്വദേശികളും 66 വയസുള്ള കാസര്‍കോട് സ്വദേശിയുമാണ് രോഗമുക്തി നേടിയത്.

prp

Leave a Reply

*