കോഴിക്കോട്: കക്കോടി മക്കട സ്വദേശിനിയായ സജ്‌നയുടെ കാലുമാറി ശസ്‌ത്രക്രിയ നടത്തി എന്ന പരാതിയില്‍ കുറ്റസമ്മതം നടത്തി ഡോക്‌ടര്‍. നാഷണല്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെ തനിക്ക് അബദ്ധം പറ്റിയത് ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടര്‍ ബഹിര്‍ഷാന്‍ തുറന്നുപറയുകയായിരുന്നു. താന്‍ തയ്യാറെടുപ്പ് നടത്തിയത് സജ്‌നയുടെ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്താനാണെന്നും എന്നാല്‍ നടത്തിയത് വലത്തേകാലിലെ ശസ്‌ത്രക്രിയയാണെന്നും ഡോക്‌ടര്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ പറയുന്നു. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവിയാണ് ഡോ.പി. ബഹിര്‍ഷാന്‍. ‘സത്യത്തില്‍ ഇടത് കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കങ്ങളൊക്കെ നടത്തിയത്. […]
Category:
പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ? പ്രതികരണവുമായി വിദേശകാര്യ മന്ത്രി
സാമ്ബത്തിക പ്രതിസന്ധി മൂലം പട്ടിണിയും ക്ഷാമവുംകൊണ്ട് ബുദ്ധിമുട്ടുന്ന പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. താന്‍ എന്തു നിലപാട് എടുത്താലും അത് പൊതുജനത്തിന്‍്റെ വികാരത്തിനനുസരിച്ചായിരിക്കും, അത് എന്തായിരിക്കും എന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍്റെ പ്രതികരണം. വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്താനുമായി നല്ല ബന്ധത്തിലല്ല. ഒരു രാജ്യത്തിന്റെ അടിസ്ഥാനം ഭീകരവാദത്തിലാണെങ്കില്‍ ആ രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും കരകയറാനും സമ്ബന്ന ശക്തിയാകാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ വിദേശകാര്യ […]
കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റു, ബസ് സര്‍വീസ് മുടങ്ങി; പിഴ ഒഴിവാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
കൊച്ചി: ജീവനക്കാരന് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച സ്വകാര്യ ബസിന് പിഴയിട്ട നടപടി പിന്‍വലിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ബുധനാഴ്ച രാവിലെയാണ് അരൂര്‍- ക്ഷേത്രം- ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിഗ്നേഷിന് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ് ഇടതു കാല്‍മുട്ടിന് താഴെ വലിയ മുറിവുണ്ടായതിനാല്‍, കണ്ടക്ടറെയും കൊണ്ട് ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോയി. ഈ സമയം എത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി സര്‍വീസ് മുടക്കി എന്ന പേരില്‍ 7500 രൂപ പിഴ അടയ്ക്കാന്‍ […]
യുവമോര്‍ച്ച നേതാവിന്റെ കൊല: കമ്യൂണിറ്റി ഹാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍
ബംഗളൂരു: മംഗളൂരുവിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബന്ത്വാള്‍ ടൗണിനടുത്ത ഇദുക്കി വില്ലേജിലെ കമ്യൂണിറ്റി ഹാള്‍ കസ്റ്റഡിയിലെടുത്തു. മിട്ടൂര്‍ എന്ന പേരിലുള്ള ടൗണ്‍ഹാള്‍ ഭീകരപ്രവൃത്തികള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടൗണ്‍ഹാളും ചുറ്റുമുള്ള സ്ഥലവും തങ്ങളുടെ കസ്റ്റഡിയിലാക്കിയതെന്നും എന്‍.ഐ.എ സംഘം പറഞ്ഞു. നിരോധിത സംഘടനയായ പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നേടിയതായും പറയുന്നു. കമ്യൂണിറ്റി ഹാള്‍ ആര്‍ക്കും വാടകക്ക് നല്‍കരുതെന്നും ഒരു തരത്തിലുള്ള പ്രവൃത്തിയും ഇവിടെ നടത്തരുതെന്നും […]
വിശന്നിട്ടാ… മുതലാളി…: ഗോഡൗണില്‍ കയറി കാട്ടാന: തിന്ന് തീര്‍ത്തത് 400 കിലോ അരി
ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ ഭയങ്കര തത്പരരുമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പുറത്ത് വന്ന ഒരു വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ അനുഗട്ട ഗ്രാമത്തിലെ അഗ്രികള്‍ച്ചര്‍ പ്രൊഡയൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാര്‍ കഴിഞ്ഞ ആഴ്ച ഒരു കാഴ്ച കണ്ട് അമ്ബരന്നിരിക്കുകയാണ്. ഒു സുപ്രഭാത്തില്‍ ഗോഡൗണില്‍ എത്തിയ ജീവനക്കാര്‍ കണ്ടത് നിറച്ച് വച്ച അരിച്ചാക്കുകള്‍ കാലിയായി കിടക്കുന്നതാണ്. ഗ്രാമത്തിലുള്ളവര്‍ക്ക് വിതരണം […]
‘ഉംറാന്‍ മാലികിനെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ ഞാനുണ്ട്’- പ്രഖ്യാപനവുമായി പുതിയ പാക് താരം
മുമ്ബ് ഷുഐബ് അഖ്തറും ബ്രെറ്റ് ലീയും എറിഞ്ഞ അതിവേഗ പന്തുകളെ തോല്‍പിക്കാന്‍ ജമ്മു കശ്മീരില്‍നിന്നൊരു പയ്യന്‍ വന്നതായിരുന്നു ഉംറാന്‍ മാലിക്. മാരക വേഗവുമായി ഐ.പി.എല്ലില്‍ ഹൈദരാബാദിനു വേണ്ടിയും ദേശീയ ജഴ്സിയിലും തിളങ്ങിയ താരം ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ പന്തിന്റെ റെക്കോഡ് സ്വന്തം പേരിലാക്കിയവനാണ്. 157 കിലോമീറ്ററാണ് താരം എറിഞ്ഞത്. ദേശീയ കുപ്പായത്തിലാകട്ടെ ശ്രീലങ്കക്കെതിരെ 156 കിലോമീറ്റര്‍ എറിഞ്ഞതാണ് റെക്കോഡ്. സ്ഥിരമായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ എറിയാനാകുന്നുവെന്നതാണ് ഉംറാന്‍ മാലികിന്റെ സവിശേഷത. എന്നാല്‍, പാകിസ്താന്‍ സൂപര്‍ ലീഗില്‍ കളിക്കുള്ള […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു; പ്രളയഫണ്ട് തട്ടിപ്പിന് പാര്‍ട്ടിക്കാരെ സംരക്ഷിച്ചതിന്റെ ഫലമാണിതെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ഏജന്റുമാര്‍ ഇടനിലക്കാരാകുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഏജന്റുമാര്‍ തട്ടിപ്പ് നടത്തി, ഇതിന് പിന്നില്‍ സംഘടിതമായ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്ബ് വരെയുള്ള ഫയലുകള്‍ പരിശോധിച്ചു. കൂടുതല്‍ ഫയലുകള്‍ പരിശോധിക്കേണ്ടി വരുമെന്നും മനോജ് എബ്രഹാം പറഞ്ഞു. വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് നടത്തിയതെന്നും മനോജ് എബ്രഹാം പറഞ്ഞു. സര്‍ക്കാരില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ എല്ലാ […]
കരിക്കിടാനായി കയറിയ തെയ്യം തെങ്ങില്‍നിന്ന് വീണു; പരിക്കില്ലാതെ രക്ഷപെട്ടു
കണ്ണൂര്‍: കളിയാട്ടത്തിനിടെ ആചാരത്തിന്‍റെ ഭാഗമായി കരിക്കിടാനായി കയറിയ തെയ്യം തെങ്ങില്‍നിന്നു വീണു. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. ബാപ്പിരിയന്‍ തെയ്യമാണ് ആചാരാനുഷ്ഠാനത്തിനിടെ തെങ്ങില്‍നിന്ന് വീണത്. തെയ്യക്കോലം കെട്ടിയാടിയ അശ്വന്ത് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. അഴീക്കോട്ട് മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ട് കുലവന്‍ ക്ഷേത്രത്തിലാണ് സംഭവം. പറശനി സ്വദേശി അശ്വന്തായിരുന്നു തെയ്യക്കോലം കെട്ടി ആചാരത്തിന്റെ ഭാഗമായി തെങ്ങില്‍ കയറിയത്. തെങ്ങില്‍ കയറി കരിക്കിട്ടശേഷം തിരിച്ചു ഇറങ്ങുമ്ബോഴായിരുന്നു അപകടം. തെയ്യം തെങ്ങില്‍ കയറി കരിക്ക് പറിച്ചിടുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം. കരിക്കിട്ടതിനുശേഷം തിരിച്ചിറങ്ങുമ്ബോളായിരുന്നു […]
യുവജന കമ്മീഷന്‍ ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പണമില്ല; ധനവകുപ്പിന് ചിന്ത ജെറോമിന്‍റെ കത്ത്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ജീവനക്കാര്‍ക്ക് ശമ്ബളവും ആനുകൂല്യങ്ങളും കൊടുക്കാന്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു.സംസ്ഥാന സര്‍ക്കാരിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ചിന്തയുടെ ശമ്ബള കുടിശിക ഉള്‍പ്പെടെയുള്ള തുകയാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ 76.06 ലക്ഷം രൂപയാണ് യുവജനകമ്മീഷന് അനുവദിച്ചത്. ഇത് തികയാതെ വന്നതിനാല്‍ ഡിസംബറില്‍ ഒന്‍പത് ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമേയാണ് 18 ലക്ഷം അനുവദിച്ചത്. 2022-23 സാമ്ബത്തിക വര്‍ഷത്തേയ്ക്കുള്ള […]
തിരുവനന്തപുരം’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന […]










