സാമ്ബത്തിക പ്രതിസന്ധി മൂലം പട്ടിണിയും ക്ഷാമവുംകൊണ്ട് ബുദ്ധിമുട്ടുന്ന പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍.
താന്‍ എന്തു നിലപാട് എടുത്താലും അത് പൊതുജനത്തിന്‍്റെ വികാരത്തിനനുസരിച്ചായിരിക്കും, അത് എന്തായിരിക്കും എന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍്റെ പ്രതികരണം.
വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്താനുമായി നല്ല ബന്ധത്തിലല്ല. ഒരു രാജ്യത്തിന്റെ അടിസ്ഥാനം ഭീകരവാദത്തിലാണെങ്കില്‍ ആ രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും കരകയറാനും സമ്ബന്ന ശക്തിയാകാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഏഷ്യ ഇക്കണോമിക് ഡയലോഗിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സമാന സാഹചര്യം നിലനിന്നിരുന്ന ശ്രീലങ്കയോട് കാണിച്ച സമീപനം ഇന്ത്യ പാകിസ്താനോട് കാണിക്കില്ലെന്ന് മുമ്ബ് ജയ്ശങ്കര്‍ പറഞ്ഞിരുന്നു. പാകിസ്താനെ സഹായിക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങിയേക്കില്ലെന്നും അദ്ദേഹം നേരത്തെ സൂചന നല്‍കിയിരുന്നു.

