മുറുക്കിചുവപ്പിച്ച ചുണ്ടുമായി മാണിക്യന്‍ വരുന്നു; ‘ഒടിയ’ന്‍റെ ടീസര്‍ പുറത്തുവിട്ടു

മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് കൊണ്ട് ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ പ്രത്യക്ഷപെട്ടു. തന്‍റെ ഫെയ്സ്ബുക്ക്  പേജിലൂടെയാണ് ഒടിയന്‍ മാണിക്യന്‍റെ രൂപമാറ്റം കാണിക്കുന്ന ടീസറുമായി ലാലേട്ടന്‍ എത്തിയത്. മുറുക്കിചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി മുപ്പതുകാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ”കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്. എന്‍റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. […]

ബിജു മേനോനും  നീരജും ഒന്നിക്കുന്ന മുഴുനീള എന്‍റര്‍ടെയ്ന്‍മെന്‍റ് ചിത്രം ‘റോസാപ്പൂ’വിന്‍റെ ടീസര്‍ പുറത്ത്

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘റോസാപ്പൂ’ നീരജ് മാധവും  ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ കിടിലന്‍ ടീസര്‍ പുറത്തെത്തി. തമിഴ്നടി അഞ്ജലി, കന്നടതാരം ശില്‍പ്പ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സൌബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ സലീം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍ തുടങ്ങിയവരും  പ്രധാന വേഷങ്ങളിലെത്തുന്നു. എ.ബി .സി.ഡി എന്ന ചിത്രത്തിനുശേഷം തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് റോസാപ്പൂ. സന്തോഷ്‌ ഏച്ചിക്കാനം ആണ് സംഭാഷണം. മുഴുനീള എന്‍റര്‍ടെയ്നെര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം […]

 സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച സജിയുടെ ജീവിതം സ്ക്രീനിലേക്ക്; ‘വിമാന’ത്തിന്‍റെ ടീസര്‍ പുറത്ത്

സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച, ജന്മനാ മൂകനും ബധിരനുമായ സജി തോമസായിട്ട് പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ‘വിമാനം’. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി . റബ്ബര്‍തോട്ടങ്ങളില്‍ കീടനാശിയടിക്കാന്‍ വന്ന ഹെലികോപ്റ്ററുകള്‍ കണ്ട പതിനഞ്ചു വയസ്സുകാരന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞ വിമാനം സ്വന്തമായി നിര്‍മ്മിക്കാനുള്ള നിരന്തര പരിശ്രമങ്ങളാണ് സിനിമയുടെ ആധാരം. വിമാനനിര്‍മ്മാണം സംബന്ധിച്ച പുസ്തകങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങള്‍ തേടിയും സജി എന്ന മനുഷ്യന്‍ സ്വന്തമായി വിമാനം നിര്‍മ്മാനം നിര്‍മ്മിച്ചു പറപ്പിച്ചതാണ് സിനിമയായിരിക്കുന്നത്.   […]

മുന്‍നിര താരത്തിളക്കമില്ലാതെ ‘ഈ. മ. യൗ’; മൂന്നാം ടീസര്‍ പുറത്ത്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ‘ഈ. മ. യൗ’. ചിത്രത്തിന്‍റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി. ഈശോ മറിയം യൗസേഫ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചി കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന പി.എഫ് മാത്യൂസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. ഡിസംബറില്‍ ഈ.മ.യൗ തീയേറ്ററുകളിലെത്തും.

അരയന്‍മാരുടെ കഥ പറയുന്ന ഈ.മ.യൗ. ഡിസംബറില്‍ തീയേറ്ററുകളിലേക്ക്

86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഈ.മ.യൗ’. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ  ചുരുക്കപ്പേരാണ് ഈ.മ. യൗ. തീരദേശ ഗ്രാമത്തിന്‍റെ  പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ. തിരക്കഥാ രചനയ്ക്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പി എഫ് മാത്യൂസിന്‍റെതാണ് രചന. ക്രിസ്ത്യാനികള്‍ മരണ അറിയിപ്പിനൊപ്പം ഈ മ യൗ എന്ന് രേഖപ്പെടുത്താറുമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ്‌ കഥ മുന്നോട്ട് പോകുന്നത്. അരയന്‍മാരുടെ കഥ പറയുന്ന […]

തന്‍റേടിയായ പോലീസ് ഉദ്യോഗസ്ഥയായി ജ്യോതിക; ‘നാച്ചിയാറി’ന്‍റെ ടീസര്‍ പുറത്ത്

ജ്യോതിക ആദ്യമായി പൊലീസ് റോളിലെത്തുന്ന  ചിത്രമാണ് ‘നാച്ചിയാര്‍’. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ബാലയാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. സംഗീത സംവിധായകനും ഗായകനും നടനുമൊക്കെയായ ജിവി പ്രകാശാണ് ചിത്രത്തിലെ നായകന്‍. ജിവിയും ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നാച്ചിയാറില്‍ പ്രത്യക്ഷപ്പെടുന്നത്. ബാല തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇളയ രാജയുടേതാണ് സംഗീതം.   ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജ്യോതിക ചിത്രത്തിലെത്തുക. സിനിമയുടെ ടീസറില്‍ ജ്യോതികയുടെ കഥാപാത്രം അസഭ്യം പറയുന്നൊരു രംഗം ഇപ്പോള്‍ തന്നെ വിവാദമായി കഴിഞ്ഞു. മോഹന്‍ലാലിന്‍റെ […]

ശബരീഷ് വര്‍മ്മയും ഗായത്രി സുരേഷും ഒന്നിക്കുന്ന ‘നാമി’ലെ വീഡിയോ ഗാനം പുറത്തെത്തി

ശബരീഷ് വര്‍മ്മയും ഗായത്രി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നാം. ചിത്രത്തിലെ ”നാം…” എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. ഹരിചരന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോഷി തോമസ് പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

വിവാദ ചിത്രം ‘പദ്മാവതി’യിലെ രണ്ടാമത്തെ ഗാനം പുറത്ത്

വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡചിത്രം പത്മാവതിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഹിറ്റായിക്കഴിഞ്ഞു. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം […]

ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഇപ്പടി വെല്ലും’ ട്രെയിലര്‍ പുറത്തിറങ്ങി

തമിഴ് നടന്‍ ഉദയനിധി സ്റ്റാലിനെ നായകനാക്കി ഗൗരവ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇപ്പടി വെല്ലും’. ചിത്രത്തിന്‍റെ ട്രെയിലര്‍  പുറത്തിറങ്ങി. ഗൗരവ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായികയായി എത്തുന്നത്. ഗൗരവ്  തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ അണിയിച്ചൊരുക്കിയ ‘ഇപ്പടി വെല്ലും’ ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.സുബശേഖരനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂരി,രാധികാ ശരത്കുമാര്‍,ഡാനിയേല്‍ ബാലാജി,ആര്‍.കെ.സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രം നവംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തും.      

ആക്ഷന്‍ മാസ് എന്‍റര്‍ടെയ്നറുമായി ‘റിച്ചി’ ഡിസംബര്‍ 1ന് തിയേറ്ററിലേക്ക്

തമിഴ്-മലയാള സിനിമാലോകം ആകാഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും. അണിയറ പ്രവര്‍ത്തകരാണ് വിവരം സ്ഥിരീകരിച്ചത്. ഗൗതം രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രക്ഷിത് ഷെട്ടിയാണ്. വിനോദ് ഷൊര്‍ണ്ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ റൗഡിയുടെ വേഷമാണ് നിവിന്. തികഞ്ഞ ഒരു ആക്ഷന്‍ മാസ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും റിച്ചി. ചിത്രത്തിനായി നിവിന്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. പ്രകാശ് രാജ്, നടരാജ് സുബ്രഹ്മണ്യന്‍, അശോക് ശെല്‍വന്‍, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, […]