ആമിയിലെ രണ്ടാമത്ത ഗാനവും എത്തി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയിലെ രണ്ടാമത്ത ഗാനവും പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തുന്ന ചിത്രത്തില്‍ മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘കളി’യുടെ ടീസര്‍ പുറത്തിറങ്ങി

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം കളിയുടെ ടീസര്‍ പുറത്തിറങ്ങി. പെട്രോള്‍ വില വര്‍ധനയെ കക്കൂസ് നിര്‍മ്മണവുമായി ബന്ധപ്പെടുത്തി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ടീസറില്‍ കളിയാക്കിയിട്ടുണ്ട്. തിരക്കഥാകൃത്തുകൂടിയായ നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളി. ഷെബിന്‍, ശാലു, ജോജു ജോര്‍ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍, ബൈജു, ഐസ്വര്യ, വിദ്യ തുടങ്ങിയവരാണ് കളിയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന’ഹേയ് ജൂഡ്’ലെ ആദ്യ സോംഗ് ടീസര്‍ ഹിറ്റ്

നിവിന്‍ പോളിയും  തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡ്’ലെ ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തു. ‘യെലാ ലാ ലാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനിയിക്കുന്നു. […]

പ്രതീക്ഷകളുടെ ലോകം വരച്ചുകാട്ടിയ ‘ഗപ്പി’ വീണ്ടും തിയേറ്ററുകളിലേക്ക്

മലയാളികളുടെ മനസില്‍ ഒന്നടങ്കം ചേക്കേറിയ സിനിമയാണ്’ ഗപ്പി’. ടൊവിനോ തോമസും, മാസ്റ്റര്‍ ചേതനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗപ്പി വീണ്ടും   തിയേറ്ററുകളില്‍ എത്തുകയാണ്.  ഈ മാസം 21നാണ് ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോകുന്നത്. ഗപ്പി എന്ന് വിളിക്കുന്ന പതിനാലുകാരന്‍റെയും, അമ്മയുടെയും ലോകമാണ് ചിത്രത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടിയത്. സൗഹൃദങ്ങളും ഭാവനകളും ഇടകലര്‍ന്ന ജീവിതത്തിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന സംഭവങ്ങള്‍, നീന്തിത്തുടിക്കുന്ന ഗപ്പികളില്‍ പതിനാലുകാരന്‍ നെയ്തെടുക്കുന്ന സ്വപ്നങ്ങള്‍ ഇവയെല്ലാം ചിത്രത്തെ വളരെയധികം വ്യത്യസ്തമാക്കുന്നു. നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി […]

‘ആദി’ 26-ന് തീയേറ്ററുകളിലേക്ക്; ട്രെയിലര്‍ വന്‍ ഹിറ്റ്

താരരാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ആദി’ തീയറ്ററുകളിലേക്ക്. മോഹന്‍ലാലിന്‍റെ വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26 നാണ് മകന്‍ പ്രണവിന്‍റെ ചിത്രവും റിലീസുണ്ടാവുക. ഒരു പുതുമുഖ നായകന് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും ഗംഭീരമായ അരങ്ങേറ്റമാകും പ്രണവിന്‍റെത്. ആദിയിലെ ട്രെയിലറും ഗാനവും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വാര്‍ത്തയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും […]

രക്ഷസാക്ഷിത്വത്തിന്‍റെ ജീവിയ്ക്കുന്ന സ്മാരകം; ‘സഖാഖാവിന്‍റെ പ്രിയസഖി’ നാളെ തീയേറ്ററുകളിലേക്ക്

കണ്ണൂരിലെ സാഖാക്കളുടെ രക്ഷസാക്ഷിത്വത്തിന്‍റെ ജീവിയ്ക്കുന്ന സ്മാരകമാണ് അവിടെയുള്ള ഓരോ വിധവകളും. രാഷ്ട്രീയക്കാരും മാധ്യമങ്ങളും മറന്നുപോകുന്ന ഈ വിധവകളെ കുറിച്ച് തുറന്നുകാട്ടുന്ന    ‘സഖാഖാവിന്‍റെ പ്രിയസഖി’ എന്ന ചിത്രം നാളെ തീയേറ്ററുകളിലേക്ക്. സിദ്ധിഖ് താമരശ്ശേരിയാണ്ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജനപ്രിയ സിനിമാസിന്‍റെ ബാനറില്‍ അര്‍ഷാദ് ടിപി കൊടിയില്‍ നിര്‍മിയ്ക്കുന്നു. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലാണ് സഖാവിന്‍റെ പ്രിയസഖി ഒരുക്കിയിരിയ്ക്കുന്നത്. സഖാവിന്‍റെ  ഭാര്യയായ രോഹിണി എന്ന് വിധവയുടെ വഴികളിലൂടെ സിനിമ സഞ്ചരിക്കുന്നു. സുധീര്‍ കരമനയാണ് ചിത്രത്തിലെ സഖാവ് ശിവപ്രസാദായി എത്തുന്നത്. […]

കുടുംബചിത്രം ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ ട്രെയിലറെത്തി

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയുടെ  ട്രെയിലര്‍ പുറത്തിറങ്ങി. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ എന്‍റര്‍ടെയ്നര്‍ ചിത്രമാണിത്. അനുശ്രീയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂര്‍, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി […]

മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി; ഡിസ്​ലൈക്ക് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി. പൃഥ്വിരാജും പാര്‍വതിയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്​ലൈക്ക് ക്യാമ്പയിനും സജീവമാണ്. ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പ്രസ്താവനയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണ് ഇത്. ‘പതുങ്ങി പതുങ്ങി’ എന്ന് തുടങ്ങുന്ന ഗാനത്തിന് യുട്യൂബില്‍ ലൈക്കുകളേക്കാറെ ഡിസ്​ലൈക്ക് ആണ് ലഭിക്കുന്നതെങ്കിലും പാട്ട് ചര്‍ച്ചയായിക്കഴിഞ്ഞു. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ബെന്നി ദയാലും മഞ്ജരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോര്‍ച്ചുഗലില്‍ ചിത്രീകരിച്ച […]

നിവിനും തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് രാജ്ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് നായികയായെത്തുന്നത്. ബീറ്റില്‍സിന്‍റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ കണ്ടെത്തിയത്.  ടൈറ്റില്‍ കഥാപാത്രമായ ജൂഡായി തന്നെയാണ് നിവിന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പ്രത്യേകതകള്‍ നിറഞ്ഞ കഥാപാത്രമാണ് നിവിന്‍റെതെന്ന് സംസാരശൈലിയില്‍ നിന്ന് വ്യക്തമാണ്. ക്രിസ്റ്റല്‍ എന്ന സുഹൃത്തായാണ് തൃഷ എത്തുന്നത്. തമിഴില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന തൃഷയുടെ ആദ്യ മലയാള […]

മലബാറിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ഈട’യുടെ പുതിയ ഗാനം പുറത്തെത്തി

ഷൈന്‍ നിഗത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഈട’. കണ്ണൂര്‍ ഭാഷയില്‍ ഇവിടെ എന്നാണ് ഈട എന്ന വാക്കിന്‍റെ അര്‍ഥം.  പേരില്‍ തന്നെ വ്യത്യസ്ഥത കൊണ്ട് വന്ന പ്രണയ  ചിത്രം മലബാറിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവമാണ് ആവിഷ്കരിക്കുന്നത്.  ഈടയുടെ പുതിയ ഗാനം പുറത്തെത്തി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമല്‍ ആന്‍റണിയും റോഷ്നി സുരേഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തൊണ്ടിമുതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയന്‍ ആണ് നായിക. ദേശീയ അവാര്‍ഡ് നേടിയ എഡിറ്ററായ അജിത് […]